ദോഹ: വാഹനങ്ങളുടെ രജിസ്േട്രഷൻ പുതുക്കുന്നതിനുള്ള നിർബന്ധ പരിശോധന നടത്തുന്നതിന് വുഖൂദി െൻറ ഫാഹിസും ആഭ്യന്തരമന്ത്രലായവും തമ്മിലുള്ള കരാർ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇത് പ്ര കാരം 2023 വരെ ആഭ്യന്തരമന്ത്രാലയത്തിന് വേണ്ടി ഫാഹിസ് വാഹനങ്ങളുടെ നിർബന്ധ സാങ്കേതിക പരിശോധന നടത്തും.
വാഹനങ്ങൾക്കുള്ള നിർബന്ധിത പരിശോധന നടത്തുന്നതിന് ആഭ്യന്തരമന്ത്രാലയവുമായി അഞ്ച് വർഷം കൂടി കരാർ പുതുക്കിയതായും 2023 വരെ കരാർ പ്രാബല്യത്തിലുണ്ടാകുമെന്നും വുഖൂദ് സി ഇ ഒ എഞ്ചിനീയർ സഅദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഏറെ വിശ്വസ്തതയോടെയാണ് ഫാ ഹിസ് സേവനങ്ങൾ നിർവഹിച്ചതെന്നും ഇതിനകം തന്നെ കൂടുതൽ ഫാഹിസ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും ഏക ജാലകം വഴിയുള്ള സംവിധാനം ഉപഭോക്താക്കൾക്ക് രെജിസ്േട്രഷൻ പുതുക്കുന്നതിനുള്ള കാത്തിരിപ്പ് സമയവും യാത്രാസമയവും കുറക്കാൻ ഉപകരിച്ചുവെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.
2003ലാണ് വുഖൂദ് വാഹനങ്ങളുടെ രെജിസ്േട്രഷൻ പുതുക്കുന്നതിനുള്ള പരിശോധന സ്ഥാപനമായ ഫാഹിസ് സ്ഥാപിക്കുന്നത്. മൂന്ന് മൊബൈൽ യൂണിറ്റുകളും ആറ് നിരകളിലുമായി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ആദ്യ സ്റ്റേഷൻ നിലവിൽ വരുന്നത്. നിലവിൽ ഖത്തറിലുടനീളം ഏഴ് ഫാഹിസ് പരിശോധന സ്റ്റേഷനുകൾ വുഖൂദ് പ്രവർത്തിപ്പിക്കുന്നുണ്ട്. രാജ്യത്തെ വർധിച്ചുവരുന്ന ജനപ്പെരുപ്പവും വാഹനപ്പെരുപ്പവും കൂടുതൽ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിന് വുഖൂദിനെ േപ്രരിപ്പിച്ചതായി അൽ മുഹന്നദി സൂചിപ്പിച്ചു. അൽ മസ്റൂഅയിലെ ഫാഹിസ് സെൻറർ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അൽ മവാതിർ സിറ്റി പദ്ധതിയുമായാണ് വുഖൂദ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും വുഖൂദ് സി ഇ ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.