ലുസൈൽ അറീനയിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് മത്സരത്തിൽനിന്ന്
ദോഹ: ഖത്തറിൽ നടക്കുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ ആവേശകരമായ അവസാന റൗണ്ടുകളിലേക്ക്. പുരുഷ, വനിത സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് വിഭാഗങ്ങളിലായ മത്സരങ്ങൾ സെമിയിലെത്തി.
ഇന്ത്യൻ പോരാട്ടം നേരത്തെ അവസാനിച്ചപ്പോൾ വിവിധ വിഭാഗങ്ങളിലായി ചൈനീസ് വമ്പന്മാരുടെ കുതിപ്പ് തുടരുന്നു. അതേസമയം, ശ്രദ്ധേയമായ ചില അട്ടിമറികളും ടി.ടി ലോകത്ത് ചർച്ചയായി. പാരിസ് ഒളിമ്പിക്സിലെ സ്വർണമെഡൽ സഖ്യമായ ചൈനയുടെ ലിൻ ഗായോൺ, ലിൻ ഷിഡോങ് കൂട്ട് ക്വാർട്ടർ ഫൈനലിൽ പുറത്തായി. ടി.ടിയിലെ പവർഹൗസുകളായ ചൈനീസ് താരങ്ങളില്ലാത്ത പുരുഷ ഡബ്ൾസ് മത്സരം അരനൂറ്റാണ്ടിനുശേഷം ആദ്യമായി സംഭവിച്ചതിന്റെ ഞെട്ടലിലാണ് ആരാധക ലോകം. 1975ന് ശേഷം ആദ്യമായാണ് പുരുഷ ഡബ്ൾസ് സെമിയിൽ ചൈനീസ് ടീമുകളുടെ അസാന്നിധ്യം. അതേസമയം മിക്സഡ് ഡബ്ൾസിൽ ചൈനയുടെ സൺ യിങ്ഷാ-വാങ് ചുകിൻ സഖ്യം ജപ്പാനെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ചു.
ദക്ഷിണ കൊറിയൻ സഖ്യമാണ് ഇവരുടെ എതിരാളി. പുരുഷ വനിതാ സിംഗ്ൾസ് മത്സരങ്ങൾ ക്വാർട്ടർ ഫൈനൽ പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.