മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു

ദോഹ: മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കൾ ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്. ഖത്തറിലെ ഇൻലാൻഡ് ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്. ഐ.സി.ബി.എഫിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    
News Summary - Malayali youth drown in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.