സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി 

സമാനതകളില്ലാത്ത ലോകകപ്പ്​ -അൽ തവാദി

10 വർഷത്തിനിടയിലെ ഖത്തറിെൻറ ലോകകപ്പ് തയാറെടുപ്പുകളിൽ ഏറെ അഭിമാനിക്കുന്നതായും ടൂർണമെൻറിനടക്കമുള്ള അടിസ്​ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ രാജ്യം ഏറെ ബഹുദൂരം മുന്നിലെത്തിയതായും സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു. ടൂർണമെൻറ് കിക്കോഫിന് മുമ്പായി എല്ലാ പദ്ധതികളും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്​.

ലോകകപ്പുമായി ബന്ധപ്പെട്ട ലെഗസി പദ്ധതികൾ ജനങ്ങളിൽ ഇതിനകംതന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അൽ തവാദി വ്യക്തമാക്കി. എല്ലാ വാർപ്പുമാതൃകകളെയും തച്ചുടച്ച് ചരിത്രത്തിൽ സമാനതകളില്ലാത്ത ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിക്കുകയെന്നും ഖത്തറിെൻറയും മേഖലയുടെയും അതിലുപരി ലോകത്തിെൻറയും ടൂർണമെൻറാണിതെന്നും മിഡിലീസ്​റ്റിലെയും അറബ് ലോകത്തെയും നൂറുകോടി ജനങ്ങൾക്ക് മികച്ച അനുഭവമായിരിക്കുമിതെന്നും തവാദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.