കുവൈത്തിൻെറ വിക്കറ്റ് വീഴ്ത്തിയ സൗദി അറേബ്യ താരങ്ങളുടെ ആഹ്ലാദ പ്രകടനം
ദോഹ: 2022ൽ ആസ്ട്രേലിയ വേദിയാവുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ സൗദി അറേബ്യക്ക് രണ്ടാം ജയം. ഏഷ്യൻ ടൗണിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ നാലു വിക്കറ്റിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കുവൈത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. ക്യാപ്റ്റൻ മുഹമ്മദ് അസ്ലം (55), മീറ്റ് ഭവ്സർ (36), രവിജ സന്ദറുവൻ (23) എന്നിവരാണ് ടോപ് സ്കോറർമാർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി അറേബ്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്ത് വിജയം കുറിച്ചു. സാജിദ് ചീമയും (52), ഫൈസൽ ഖാനും (37) നൽകിയ ഓപണിങ് മികവിൽ നന്നായി തുടങ്ങിയ സൗദി, മധ്യനിരയിലെ വീഴ്ചക്കിടയിലും വിജയം സ്വന്തമാക്കി. 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. രണ്ടു കളിയും ജയിച്ച സൗദിയാണ് പട്ടികയിൽ ഒന്നാമത്. ചൊവ്വാഴ്ച മത്സരമില്ല. ബുധനാഴ്ച ബഹ്റൈൻ മാലദ്വീപിനെയും, ഖത്തർ സൗദിയെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.