ആ​ഗോ​ള ജൈ​വ​വൈ​വി​ധ്യ ദി​നം ഇ​ന്ന്; ജൈവസംരക്ഷണത്തിന്റെ ഖത്തർ മാതൃക

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ലോ​ക​മെ​മ്പാ​ടും മേ​യ് 22 ന് ​അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നം ആ​ച​രി​ക്കു​ന്നു. മ​നു​ഷ്യ​ന്റെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം ഭൂ​മി​യി​ലെ 75 ശ​ത​മാ​നം ക​ര​പ്ര​ദേ​ശ​ങ്ങ​ളും 66 ശ​ത​മാ​നം സ​മു​ദ്ര പ​രി​സ്ഥി​തി​ക്കും വ​ലി​യ തോ​തി​ൽ മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും, ഏ​ക​ദേ​ശം 10 ല​ക്ഷ​ത്തോ​ളം സ​സ്യ -ജ​ന്തു​ജാ​ല​ങ്ങ​ൾ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ജൈ​വ​വൈ​വി​ധ്യ ദി​നം ക​ട​ന്നു​വ​രു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വ​ർ​ധി​ച്ചു​വ​രു​ന്ന മ​ലി​നീ​ക​ര​ണം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ അ​മി​ത​മാ​യ ചൂ​ഷ​ണം, വ​ന​ന​ശീ​ക​ര​ണം, ന​ഗ​ര​വ​ൽ​ക്ക​ര​ണം എ​ന്നി​വ​യാ​ണ് ജൈ​വ​വൈ​വി​ധ്യ ത​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ സ​ന്ദേ​ശം “Acting locally for global impact (പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ച് ആ​ഗോ​ള സ്വാ​ധീ​നം സൃ​ഷ്ടി​ക്കു​ക)” എ​ന്ന​താ​ണ്. ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക എ​ന്നു​ള്ള​ത് സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ലൂ​ടെ​യോ അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളി​ലൂ​ടെ​യോ മാ​ത്രം സാ​ധ്യ​മ​ല്ല, മ​റി​ച്ച് ഓ​രോ സ​മൂ​ഹ​ത്തി​ലും ന​ട​ക്കു​ന്ന ചെ​റി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് ഈ ​സ​ന്ദേ​ശം ഓ​ർ​മി​പ്പി​ക്കു​ന്നു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ വി​ക​സ​ന ന​യ​ത്തി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യും അ​തി​ൽ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യും മാ​തൃ​ക​യാ​കു​ക​യാ​ണ് ഖ​ത്ത​ർ. ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030യു​ടെ ഭാ​ഗ​മാ​യി, പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച നാ​ല് പ്ര​ധാ​ന തൂ​ണു​ക​ളി​ൽ ഒ​ന്നാ​യി പ​രി​സ്ഥി​തി വി​ക​സ​ന​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നും രാ​ജ്യ​ത്തി​ന്റെ ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത വ്യ​ക്ത​മാ​കു​ന്നു. മ​രു​ഭൂ​മി പ്ര​ധാ​ന ഭൂ​വി​ശേ​ഷ​ത​യാ​യി​ട്ടു​ള്ള ഖ​ത്ത​റി​ൽ സ​മു​ദ്ര​ജീ​വ​ജാ​ല​ങ്ങ​ൾ, മാ​ൻ​ഗ്രോ​വ് വ​ന​ങ്ങ​ൾ, അ​പൂ​ർ​വ പ​ക്ഷി​ക​ൾ, ക​ട​ലാ​മ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സ​മ്പ​ന്ന​മാ​യ ജൈ​വ വൈ​വി​ധ്യം നി​ല​നി​ൽ​ക്കു​ന്നു. ഈ ​പ്ര​കൃ​തി സ​മ്പ​ത്തു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ സ​ർ​ക്കാ​ർ നി​ര​വ​ധി പ​ദ്ധ​തി​ക​ളും സം​രം​ഭ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​ണ്ട്.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ​യും പ​രി​സ്ഥി​തി​യു​ടെ​യും സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ജൈ​വ വൈ​വി​ധ്യ​ത്തി​ന്റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് ഈ ​ഇ​ട​പെ​ട​ലു​ക​ൾ. ഖ​ത്ത​റി​ലെ പ്ര​ധാ​ന ജൈ​വ വൈ​വി​ധ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ൽ താ​ഖീ​റ മാ​ൻ​ഗ്രോ​വ് പ്ര​ദേ​ശം. രാ​ജ്യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ മാ​ൻ​ഗ്രോ​വ് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ത് നി​ര​വ​ധി മ​ത്സ്യ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും സ​മു​ദ്ര​ജീ​വി​ക​ൾ​ക്കും ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടാ​തെ, തീ​ര​സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ലും ഈ ​പ്ര​ദേ​ശം വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു. പ്ര​കൃ​തി സ്നേ​ഹി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ആ​ക​ർ​ഷ​ക​മാ​യ സ്ഥ​ല​വു​മാ​ണി​ത്. രാ​ജ്യ​ത്തി​ന്റെ ക​ര​ഭാ​ഗ​ത്തെ​യും സ​മു​ദ്ര​ഭാ​ഗ​ത്തെ​യും വ​ലി​യൊ​രു വി​ഹി​തം സം​ര​ക്ഷി​ത മേ​ഖ​ല​ക​ളാ​യി നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളും ഖ​ത്ത​ർ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു. ഇ​തി​ലൂ​ടെ അ​പൂ​ർ​വ ജീ​വ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യും പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, മ​രു​ഭൂ​മി രാ​ജ്യ​മാ​യ ഖ​ത്ത​റി​ൽ ഹ​രി​താ​ഭം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു. ജ​ല ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഫു​വൈ​രി​ത് ബീ​ച്ചി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 'ഹോ​ക്സ്ബി​ൽ' ക​ട​ലാ​മ​ക​ളു​ടെ മു​ട്ട​യി​ട​ൽ കേ​ന്ദ്ര​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ്ര​കൃ​തി​ദ​ത്ത മേ​ഖ​ല​ക​ൾ വേ​ലി കെ​ട്ടി തി​രി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ്വാ​ഭാ​വി​ക സ​സ്യ​വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 'സീ​ഡ് ഡി​സ്‌​പേ​ഴ്‌​സ​ൽ' പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. പ​രി​സ്ഥി​തി​ക്ക് ദോ​ഷ​ക​ര​മാ​യ മ​ര​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും നീ​ക്കം ചെ​യ്യാ​നു​ള്ള ദേ​ശീ​യ കാ​മ്പ​യി​നും തു​ട​രു​ന്നു​ണ്ട്. ജൈ​വ​വൈ​വി​ധ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ഉ​ട​മ്പ​ടി​ക​ളാ​യ ക​ൺ​വെ​ൻ​ഷ​ൻ ഓ​ൺ ബ​യോ​ള​ജി​ക്ക​ൽ ഡൈ​വേ​ഴ്സി​റ്റി, കാ​ർ​ട്ട​ജീ​ന പ്രോ​ട്ടോ​ക്കോ​ൾ, ന​ഗോ​യ പ്രോ​ട്ടോ​ക്കോ​ൾ എ​ന്നി​വ​യി​ൽ ഖ​ത്ത​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം വ​രും​ത​ല​മു​റ​യ്ക്കാ​യി കാ​ത്തു​വെ​ക്കേ​ണ്ട പൈ​തൃ​ക സ്വ​ത്താ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് ഖ​ത്ത​ർ സ്വീ​ക​രി​ക്കു​ന്ന ഈ ​ന​ട​പ​ടി​ക​ൾ ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യി മാ​റു​ന്ന​താ​ണ്. ഈ ​വ​ർ​ഷ​ത്തെ ജൈ​വ വൈ​വി​ധ്യ ദി​ന സ​ന്ദേ​ശ​ത്തി​ന്റെ യ​ഥാ​ർ​ത്ഥ അ​ർ​ത്ഥം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​ശ്ര​മ​ങ്ങ​ളെ കാ​ണാം. 

Tags:    
News Summary - World Biodiversity Day today; Qatar's model of biodiversity conservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.