ദോഹ: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഖത്തറിെൻറ സുവർണ പ്രതീക്ഷയായ ഹൈജംപ് താരം മുതാസ് ഇൗസ ബർഷിം മികവുറ്റ പ്രകടനത്തോടെ ഫൈനലിൽ. ആദ്യ റൗണ്ടിൽ ഫൈനലിലേക്കുള്ള യോഗ്യതാ മാർക്കായ 2.31 മീറ്റർ അനായാസം മറികടന്നാണ് 26കാരനായ ഖത്തർ താരം മുന്നേറിയത്. നാളെയാണ് ഫൈനൽ.
ലോക ചാമ്പ്യൻഷിപ്പിൽ കന്നി സ്വർണമാണ് ബർഷിം ലക്ഷ്യമിടുന്നത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലവും 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും നേടിയ ബർഷിം 2013ലെ മോസ്കോ ലോക ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ബർഷിമിെൻറ സീസണിലെ മികച്ച ഉയരം 2.38 മീറ്ററും കരിയറിലെ മികച്ച ഉയരം 2.43 മീറ്ററുമാണ്. 2.43 മീറ്റർ ചാടിയ ആരും ഫൈനലിനില്ല. 2.42 മീറ്റർ ചാടിയിട്ടുള്ള യുക്രെയ്നിെൻറ ബൊഹ്ദാൻ ബോണ്ടരെേങ്കായാണ് തൊട്ടടുത്തുള്ളത്. സീസണിലും ബർഷിമിെൻറ 2.38 മീറ്റർ മറികടക്കാൻ ആർക്കുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.