ദോഹ: ഇസ്രായേൽ ആക്രമണത്തിനെതിരെ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേഖലയിലെ നിരവധി ആഭ്യന്തര മന്ത്രിമാരിൽനിന്ന് ഖത്തറിന്റെ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിക്ക് നിരവധി ഫോൺ സന്ദേശങ്ങൾ ലഭിച്ചു.
സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സുഊദ് ബിൻ നായിഫ് അൽ സുഊദ്, ഒമാൻ ആഭ്യന്തര മന്ത്രി ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദി, ഇറാഖ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ അബ്ദുൽ ആമിർ അൽ ശമ്മാരി എന്നിവരാണ് പിന്തുണയറിയിച്ച് വിളിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ച നേതാക്കൾ പൂർണ ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.ഐക്യദാർഢ്യത്തിന് കൃതജ്ഞത രേഖപ്പെടുത്തിയ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി സൗഹൃദ രാജ്യങ്ങളുമായുള്ള പ്രാദേശിക ഐക്യത്തിന്റെയും ആഴത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.