രാജസ്ഥാനിലെ സൗരോർജ വൈദ്യുതീകരണ പദ്ധതിക്ക് 'വൈസ്' പുരസ്കാരം
ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള വൈസ് (വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ) ഉച്ചകോടിയുടെ ഭാഗമായുള്ള ഈ വർഷത്തെ വൈസ് വിദ്യാഭ്യാസ അവാർഡുകൾക്കായി ആറ് വിദ്യാഭ്യാസ പദ്ധതികളെ തിരഞ്ഞെടുത്തു.രാജസ്ഥാനിലെ സോളാർ പദ്ധതിയടക്കമുള്ള ആറ് വിദ്യാഭ്യാസ പദ്ധതികളെയാണ് അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ബെയർഫൂട്ട് കോളജ് സോളാർ വൈദ്യുതീകരണ പദ്ധതിയിൽനിന്ന്
ബെയർഫൂട്ട് കോളജിെൻറ ബെയർഫൂട്ട് കോളജ് സോളാർ ഇലക്ട്രിഫിക്കേഷൻ വിത്ത് എൻറിച്ച്ഡ് എജുക്കേഷൻ, തിങ്ക് ഈക്വൽ, ജസ്റ്റിസ് ഡിഫേൻറഴ്സ് (ലീഗൽ എജുക്കേഷൻ, ട്രെയ്നിങ്, പ്രാക്ടീസ്), എജുക്കേഷൻ ഫോർ ഷെയറിങ് (ഇ4എസ്), ഹ്യൂപൻ മോഡു ഫൗണ്ടേഷൻ (പാരൻറിങ് ദ ഫ്യൂച്ചർ - പി.ടി.എഫ്), ഡിഗ്നിറ്റാസ് (സ്റ്റാവിഷ ഇൻട്രക്ഷനൽ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട്) എന്നീ പദ്ധതികളാണ് ഈ വർഷത്തെ വൈസ് അവാർഡിന് തിരഞ്ഞടുക്കപ്പെട്ട പദ്ധതികൾ.
2019ൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർപൺ പ്രസ്ഥാനത്തിെൻറ പഴ്സനൽ സേഫ്റ്റി എജുക്കേഷൻ പദ്ധതി വൈസ് അവാർഡ് കരസ്ഥമാക്കിയിരുന്നു.ആഗോള തലത്തിൽ വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്തവും മൗലികവുമായ സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനക്കോ സ്ഥാപനങ്ങൾക്കോ ആണ് വൈസ് എജുക്കേഷൻ പുരസ്കാരം ലഭിക്കുക.20,000 അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. 2009 മുതലാണ് ഖത്തർ ഫൗണ്ടേഷന് കീഴിൽ വൈസ് ഉച്ചകോടിക്കും അവാർഡ് വിതരണത്തിനും തുടക്കം കുറിച്ചത്.ഇതുവരെയായി 150 രാജ്യങ്ങളിൽ നിന്ന് 4500ലധികം അപേക്ഷകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.72 പദ്ധതികൾ ഇതുവരെയായി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.