'ഗൾഫ് മധ്യമം മീഫ്രണ്ട് ദം ദം ബിരിയാണി കോണ്ടസ്റ്റി'ന് പ്രൗഢസമാപനം
ദോഹ: ഗൾഫ് മധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച ലുലു -ബ്രാഡ്മാസ് ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റിൽ ഖത്തർ ദം സ്റ്റാർ കിരീടം സ്വന്തമാക്കി കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനി ധന്യ.
കഴിഞ്ഞദിവസം അബുസിദ്റ മാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ലുലു അബുസിദ്റ ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ അവതാരകനും പാചകവിദഗ്ധനുമായ രാജ് കലേഷ് വിജയികളെ പ്രഖ്യാപിച്ചു. കാസർകോട് സ്വദേശിനി നാജിയ ഫസ്റ്റ് റണ്ണറപ്പും, കോയമ്പത്തൂർ സ്വദേശിനി പ്രഭ സാലിയൻ സെക്കൻഡ് റണ്ണറപ്പും സ്വന്തമാക്കി.
ആവേശകരമായ സെമി ഫൈനലിൽ നിന്ന് മികവ് പുവർത്തിയ 10 പേരെയാണ് ഫൈനലിൽ മാറ്റുരച്ചത്. കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികളും സംഗീത സന്ധ്യയുമെല്ലാമായി നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിയാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.
ഔദ്യോഗിക സമ്മാനദാന ചടങ്ങിൽ ഗൾഫ് മാധ്യമം -മീഡയ വൺ ഗവേർണിങ് കമ്മിറ്റി ചെയർമാൻ ആർ.എസ്. അബ്ദുൽ ജലീൽ, ലുലു ഗ്രൂപ്പ് ഖത്തർ ഓപ്പറേഷൻ മാനേജർ സൈമൺ അലക്സാണ്ടർ, ബ്രാഡ്മാസ് ഗ്രൂപ്പ് ചെയർമാൻ ഹാഷിം മുഹമ്മദ്, ഗൾഫ് മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വല്ലിയിൽ, ഇഷാക്ക് ഷംനാദ് (പാനസോണിക്), ഫാസിൽ (വിക്ടോറിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), മുഹമ്മദ് നൗഷാദ് അബു (ന്യൂ ഗുഡ് വിൽ കാർഗോ),
വിധികർത്താക്കളായ രാജ് കലേഷ്, ദോഹ നാഷണൽ ഫുഡ് ഇൻഡസ്ട്രീസ് ചീഫ് എക്സിക്യൂട്ടീവ് ഷെഫ് ഗൈത്ത് അൽ ദകാക്, ലുലു റീജണൽ ഷെഫ് രവിശങ്കർ തങ്കവേൽ, പാചകവിദഗ്ധൻ യു.കെ. നൗഷാദ്, ജാബിർ അബ്ദുറഹ്മാൻ (ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ), മുസ്താഖ് അലവി (ഗൾഫ് മാധ്യമം കറസ്പോണ്ടന്റ്) എന്നിവർ വിജയികൾക്ക് സമ്മാനം നൽകി. മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫും, ഗായിക ശ്വേത അശോകും ചേർന്ന് ഒരുക്കിയ സംഗീതരാവ് പരിപാടിയിലുടനീളം ഉത്സവപ്രതീതി നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.