എൽ.എൻ.ജി കപ്പലിന് നേരെ ആക്രമണം: പ്രതിഷേധവുമായി ഖത്തർ, അന്വേഷണം ആരംഭിച്ചു

ദോഹ: അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ (നഖിലാത്ത്) ഉടമസ്ഥതയിലുള്ള അൽ മായെദ' എന്ന എൽ.എൻ.ജി കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഖത്തർ. സമുദ്ര ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിനും ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളും യു.എൻ ചാർട്ടറും അനുസരിച്ച് രാജ്യത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഖത്തറിന് അവകാശമുണ്ട്. ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികൾ പ്രാദേശിക സുരക്ഷയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. ഊർജ്ജ ടാങ്കറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ സമുദ്ര പരിസ്ഥിതിക്കും മേഖലയിലെ രാജ്യങ്ങളുടെ കുടിവെള്ള സുരക്ഷക്കും വലിയ ഭീഷണിയാണെന്നും മന്ത്രാലയം വിശദമാക്കി.

Tags:    
News Summary - LNG Tanker Attacked In Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.