രു​ചി​രാ​ജാ​വാ​യി ‘ത​ല​ശ്ശേ​രി ബി​രി​യാ​ണി'; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ധ​ന്യ ഖ​ത്ത​ർ ദം ​സ്റ്റാ​ർ

ദോ​ഹ: ദം ​ബി​രി​യാ​ണി​ക​ളി​ൽ രാ​ജാ​വാ​യ ത​ല​ശ്ശേ​രി ബി​രി​യാ​ണി അ​വ​ത​രി​പ്പി​ച്ച് കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​നി ധ​ന്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കോ​ഴി​ക്കോ​ട്ടു​കാ​ർ​ക്കും ത​ല​ശ്ശേ​രി​ക്കാ​ർ​ക്കും ഒ​രു​പോ​ലെ സ​ന്തോ​ഷം. സ​മാ​പ​ന ച​ട​ങ്ങി​ൽ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ​ദ​സ്സി​ൽ​നി​ന്ന് ആ​ര​വ​ങ്ങ​ളു​യ​ർ​ന്നു. ത​ല​ശ്ശേ​രി ബി​രി​യാ​ണി​യു​ടെ യ​ഥാ​ർ​ത്ഥ രു​ചി​ക്കൂ​ട്ടും പ്ര​ശ​സ്തി​യും ഖ​ത്ത​ർ മ​ണ്ണി​ൽ അ​ന്വ​ർ​ഥ​മാ​ക്കി​യാ​ണ് ധ​ന്യ വി​ജ​യി​യാ​യ​ത്.

കു​റ​ഞ്ഞ മ​സാ​ല​യി​ൽ കൂ​ടു​ത​ൽ രു​ചി വി​ള​മ്പു​ന്ന ത​ന​ത് 'ത​ല​ശ്ശേ​രി ബി​രി​യാ​ണി' ത​യാ​റാ​ക്കി​യാ​ണ് ധ​ന്യ കി​രീ​ടം ചൂ​ടി​യ​ത്. ഖ​ത്ത​റി​ലെ ബി​രി​യാ​ണി ദം ​സ്റ്റാ​ർ ജേ​താ​വാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ധ​ന്യ പ​റ​ഞ്ഞു. കു​ക്കി​ങ് ഹോ​ബി​യാ​ണ്. വീ​ട്ടി​ൽ ബി​രി​യാ​ണി പാ​കം ചെ​യ്യു​മ്പോ​ൾ ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​ണ് ക​മ​ൻ​ന്റു​ക​ൾ പ​റ​യാ​റു​ള്ള​ത്. അ​വ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ദം ​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി​ലെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത് -ധ​ന്യ പ​ങ്കു​വെ​ച്ചു.

ചി​ക്ക​നും മ​റ്റു മ​സാ​ല​ക​ളും പ്ര​ത്യേ​കം വേ​വി​ച്ച​ശേ​ഷം പി​ന്നെ അ​രി​യു​മാ​യി ചേ​ർ​ത്ത് ഒ​രു​മി​ച്ച് പാ​കം ചെ​യ്യു​ക​യും, അ​തി​നു​ശേ​ഷം ദ​മ്മി​ട്ടെ​ടു​ക്കു​ക​യു​മാ​ണ് ബി​രി​യാ​ണി​യു​ടെ പ്ര​ത്യേ​ക​ത. മ​റ്റ് മ​ത്സ​രാ​ർ​ത്ഥി​ക​ളേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​യി​രു​ന്നു ധ​ന്യ​യു​ടെ ബി​രി​യാ​ണി​യു​ടെ രു​ചി​ക്കൂ​ട്ട്. വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ മ​ന​സ്സ് ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ പി​ടി​ച്ചു​പ​റ്റാ​ൻ ഈ ​ത​ന​ത് പാ​ച​ക​ശൈ​ലി​ക്ക് സാ​ധി​ച്ചു.

ഖ​ത്ത​ർ എ​ന​ർ​ജി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്രി​ത്വി​ക് ആ​ണ് ഭ​ർ​ത്താ​വ്. യാ​ഷ്ദേ​വ്, യാ​ഷി​ക എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​യി​ര​ത്തോ​ളം പേ​രി​ൽ നി​ന്നാ​ണ് സെ​മി​ഫൈ​ന​ലി​ലേ​ക്കു​ള്ള 30 പേ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലെ അ​വ​സാ​ന 10 പേ​രി​ൽ നി​ന്നാ​ണ് ഖ​ത്ത​റി​ലെ ആ​ദ്യ ‘ദം ​ബി​രി​യാ​ണി സ്റ്റാ​ർ’ എ​ന്ന അ​ഭി​മാ​ന നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

Tags:    
News Summary - Qatar Biryani Festival Winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.