ഇ​സ്രാ​യേ​ൽ പൊതു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി ഖ​ത്ത​ർ

ദോ​ഹ: ഇ​സ്രാ​യേ​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ഖ​ത്ത​ർ. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്രാ​യേ​ലി​ലെ ഒ​രു വി​ഭാ​ഗം രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ഖ​ത്ത​റി​നെ അ​നാ​വ​ശ്യ​മാ​യി ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നേ​ര​ത്തേ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ഖ​ത്ത​ർ വി​ല​ക്ക് വാ​ങ്ങി​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു തീ​വ്ര വ​ല​ത് പ​ക്ഷ​ത്ത​ന്റെ പ്ര​ചാ​ര​ണം. പി​ന്നീ​ട് ഇ​സ്രാ​യേ​ലി​ലെ ഇ​ട​തു​പ​ക്ഷ​ത്തെ​യും ഇ​പ്പോ​ൾ അ​റ​ബ് വോ​ട്ട​ർ​മാ​രെ​യും ഖ​ത്ത​ർ പ​ണം കൊ​ടു​ത്തു വാ​ങ്ങി​യെ​ന്ന ത​ര​ത്തി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ, ഇ​സ്രാ​യേ​ൽ മു​ഴു​വ​ൻ ഖ​ത്ത​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്ന് പ​റ​യേ​ണ്ടി വ​രു​മെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി എ​ക്സ് പോ​സ്റ്റി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​രി​ഹ​സി​ച്ചു.

ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​സം​ബ​ന്ധ​വും അ​പ​ക​ട​ക​ര​വു​മാ​ണ്. ഇ​സ്രാ​യേ​ലി​ലെ രാ​ഷ്ട്രീ​യ പ​രാ​ജ​യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ഖ​ത്ത​റി​നെ ബ​ലി​യാ​ടാ​ക്ക​രു​ത്. അ​നാ​വ​ശ്യ​മാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം സ്വ​ന്തം വോ​ട്ട​ർ​മാ​രി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും, ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നും, മേ​ഖ​ല​യി​ൽ അ​വ​ർ വ​രു​ത്തി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​മാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഖ​ത്ത​റി​ന് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ഇ​ത്ത​രം ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ഖ​ത്ത​റി​നെ വ​ലി​ച്ചി​ഴ​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Qatar Denies Election Interference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.