Posted On
date_range Updated On
date_range മേഖലയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്, ഖത്തർ വിദേശകാര്യമന്ത്രിമാർ
കുവൈത്ത് സിറ്റി: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു കുവൈത്ത്, ഖത്തർ വിദേശകാര്യമന്ത്രിമാർ. ശനിയാഴ്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി ഫോണിൽ വിളിച്ചു.
മേഖലയിലെയും പ്രാദേശികവുമായ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കുമായുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണക്കൽ, ഇരുരാജ്യങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും നടത്തേണ്ടതിന്റെ പ്രാധാന്യം എന്നിവ ഇരുവരും സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.