വെസ്റ്റ്ബേ നോർത്ത് ബീച്ച് പദ്ധതിയുടെ രൂപരേഖ
ദോഹ: വിനോദസഞ്ചാര മേഖലയിൽ വൻകുതിപ്പേകാൻ വെസ്റ്റ് ബേ നോർത്ത് ബീച്ച് പദ്ധതി വരുന്നു. ആറ് ബീച്ചുകളും നിരവധി ഹോട്ടലുകളും ഉൾപ്പെടുന്ന പദ്ധതിയുടെ നിർമാണം തുടങ്ങി. ഖത്തറിെൻറ വിനോദസഞ്ചാര മേഖലയിൽ വമ്പൻ കുതിച്ചുചാട്ടമായേക്കാവുന്ന പദ്ധതിയിൽ റസ്റ്റാറൻറുകളും കഫേകളും കളിസ്ഥലങ്ങളും നടപ്പാതകളും സൈക്കിൾ പാതകളും 100 സൈക്ലിങ് പാർക്കിങ് പോയൻറുകളും ഉൾപ്പെടും.ദോഹ ഡൗൺടൗണിൽ വെസ്റ്റ്ബേ മെേട്രാ സ്റ്റേഷനിൽനിന്ന് 10 മിനിറ്റിെൻറ ദൂരം മാത്രമുള്ള വെസ്റ്റ്ബേ നോർത്ത് ബീച്ച് പദ്ധതി റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് ബ്യൂട്ടിഫിക്കേഷൻ സൂപ്പർവൈസറി കമ്മിറ്റി പ്രഖ്യാപിച്ചു.
പൊതുമേഖലയിൽ നിന്നും സ്വകാര്യമേഖലയിൽ നിന്നുമുള്ള ഓഹരി പങ്കാളികൾ പങ്കെടുത്ത വെബ് കോൺഫറൻസിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാം ഘട്ടത്തിൽ ആറ് ബീച്ചുകളും ഹോട്ടലുകളുമായിരിക്കും നിർമിക്കുക. പദ്ധതിയുടെ രണ്ടാംഘട്ടം പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ കഴിയുന്ന ബൃഹത്തായ വിനോദസഞ്ചാര കേന്ദ്രമായാണ് പദ്ധതിയെ അവതരിപ്പിക്കുന്നത്. ഖത്തറിലെ പുതിയ വിനോദസഞ്ചാരകേന്ദ്രം രാജ്യത്തെ പ്രധാന ആകർഷകകേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നീന്തലിനുള്ള പ്രത്യേക സൗകര്യവും കായിക, വ്യായാമ പ്രവർത്തനങ്ങൾക്കുമുള്ള പാർക്കും 2022 ലോകകപ്പിെൻറ ഫാൻ സോണായി ഉപയോഗിക്കാൻ വിധത്തിലുള്ള സെലിേബ്രഷൻ ഏരിയയും ഇവിടെ നിർമിക്കും.നിരവധി ഹോട്ടലുകളുമായി ബന്ധിപ്പിക്കുന്ന രീതിയിൽ രണ്ട് പ്രധാന റോഡുകൾ ബീച്ചുമായി ബന്ധിപ്പിച്ചിരിക്കും. ഇവിടേക്കുള്ള ഗതാഗത സൗകര്യം ഒരുക്കുന്നതിനായി 36 സ്റ്റേഷനുകളും ഷട്ടിൽ സർവിസുകളും അധികൃതർ തയാറാക്കും. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആരംഭിച്ച പദ്ധതി അടുത്ത വർഷം ആഗസ്റ്റ് മാസത്തോടെ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
602000 ചതുരശ്രമീറ്ററിൽ 1.5 കിലോമീറ്റർ ദൈർഘ്യത്തിൽ വിവിധ ഹോട്ടലുകളുടേതായി 12 സ്വകാര്യ ബീച്ചുകളും ഒരു പൊതു ബീച്ചുമാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിക്കുന്നത്. ബീച്ച് കൂടാതെ സന്ദർശകർക്ക് ജോഗിങ്ങിനും നടത്തത്തിനുമായും സൈക്ലിങ്ങിനുമായും രണ്ടു കിലോമീറ്റർ നീളത്തിലുള്ള പാതയും പദ്ധതിയിലുൾപ്പെടും. ഇതുകൂടാതെ ബീച്ചിനോട് ചേർന്ന് എട്ടു മീറ്റർ വീതിയിൽ 1.5 കി.മീറ്റർ നീളത്തിലുള്ള നടപ്പാതയും നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.