ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ -സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ടെലിഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സമാധാനം നിലനിർത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുനേതാക്കളും പങ്കുവെച്ചു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ -നയതന്ത്ര പരിഹാരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അമീർ പറഞ്ഞു. കൂടുതൽ പ്രതിസന്ധികളിലേക്ക് പോകാതിരിക്കാൻ എല്ലാ കക്ഷികളും തമ്മിൽ ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്ത്രപ്രധാനമായ ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. സമുദ്രയാത്രാ സുരക്ഷ ഉറപ്പാക്കുക, അന്താരാഷ്ട്ര ജലപാതകളെ സ്വതന്ത്രമാക്കുക, ആഗോള വിതരണ ശൃംഖലകളുടെയും ഊർജ്ജ വിപണിയുടെയും സുഗമമായ ഒഴുക്ക് നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.