ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം ഫി​ഫ വേ​ൾ​ഡ് ക​പ്പ് ഫൈ​ന​ൽ ലൈ​വ് സ്ക്രീ​നി​ങ് ഒ​രു​ക്കി​യ​പ്പോ​ൾ

ഫിഫ വേൾഡ് കപ്പ് ഫൈനൽ ലൈവ് സ്ക്രീനിങ് സംഘടിപ്പിച്ചു

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ക്രീനിങ് ബർവാ വില്ലേജിലെ റോതാന ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ചു. കാണികൾക്കായി വേൾഡ് കപ്പ് ലൈവ് ക്വിസ് മത്സരങ്ങളും റാഫിൾ ഡ്രോയും സംഘടിപ്പിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡോം ഖത്തർ സ്പോർട്സ് വിങ് ചെയർമാൻ രതീഷ് കക്കോവ്, കൺവീനർമാരായ ഇർഫാൻ ഖാലിദ്, പി.കെ. അനീഷ്, ഷഹാന, സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂസഫ് പഞ്ചിള, പി.സി. നൗഫൽ കട്ടുപ്പാറ, സുരേഷ് ബാബു, രാഹുൽ ശങ്കർ, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, ശംലാ ജാഫർ, ശരത് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - "FIFA World Cup final live screening organized"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.