Posted On
date_range Updated On
date_range ഖത്തർ പി.സി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ: അടുത്ത പ്രവർത്തന കാലയളവിലേക്കുള്ള ഖത്തർ പി.സി.എഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിൻ മുഹ്മൂദിലുള്ള റീഗൽ റെസ്റ്റാറന്റിൽ നടന്ന നേതൃയോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. പ്രസിഡന്റായി അണ്ടൂർക്കോണം നൗഷാദിനെയും ജനറൽ സെക്രട്ടറിയായി ആരിഫ് വെളിച്ചിക്കാല, ട്രഷററായി ഫസൽ കാസർകോട് എന്നിവരെയും തിരഞ്ഞെടുത്തു. കരീം തിണ്ടലം, ശിഹാബ് പല്ലന (വൈസ് പ്രസിഡന്റുമാർ), സലാം കുന്നംകുളം, സൈഫു നന്നമ്പ്ര (ജോയന്റ് സെക്രട്ടറിമാർ), ശഫാഅത്ത് വെളിയങ്കോട് (മീഡിയ കൺവീനർ). ഉപദേശക സമിതി അംഗങ്ങളായി മുനീർ അകലാട്, കുഞ്ഞുമുഹമ്മദ് ആലുവ എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.