ദോഹ: 60ലധികം വ്യത്യസ്തവും വൈവിധ്യവുമാർന്ന പരിപാടികളും 30ഓളം അമ്യൂസ്മെൻറ് റൈഡുകളുമായി സൂഖ് വാഖിഫ് വസന്തോത്സവം(സ്പ്രിങ് ഫെസ്റ്റിവൽ) ഡിസംബർ 25ന് തിങ്കളാഴ്ച ആരംഭിക്കും. സൂഖ് വാഖിഫിെൻറ ഒരു വർഷത്തെ കലണ്ടറിലെ ഏറ്റവും പ്രധാന്യമേറിയതും ഏറെ കാത്തിരിക്കുന്നതുമായ പരിപാടിയായാണ് വസന്തോത്സവം വിലയിരുത്തപ്പെടുന്നത്. ഏപ്രിൽ 25നാണ് സ്പ്രിങ് ഫെസ്റ്റിവൽ അവസാനിക്കുന്നത്. ഇതാദ്യമായാണ് സൂഖ് വാഖിഫ് വസന്തോത്സവം നാല് മാസത്തോളം നീണ്ടുനിൽക്കുന്നത്.
ക്യൂസ്പോർട്സ് എന്ന ഖത്തരി കമ്പനിയുമായി സഹകരിച്ചാണ് സൂഖ് വാഖിഫ് മാനേജ്മെൻറ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബത്തിനും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനും ആവേശം കൊള്ളാനും സാധിക്കും വിധത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. എൻറർടൈൻമെൻറ് സിറ്റിയിലെ ഖത്തർ സമ്മർ ഫെസ്റ്റിവലിെൻറ വിജയകരമായ നടത്തിപ്പിന് ശേഷം സൂഖ് വാഖിഫുമായി സഹകരിച്ച് ഇത്തരമൊരു വമ്പൻ പരിപാടി സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായി ക്യൂസ്പോർട്സ് കമ്പനി ഡെപ്യൂട്ടി ചെയർമാൻ ഗാനിം അൽ മുറൈഖി അൽ മുഹന്നദി പറഞ്ഞു. ഖത്തറിലെ ഏറ്റവും വലിയ ഔട്ട്ഡോർ ട്രാംപോളിൻ പാർക്ക്, ഓഷ്യൻ ബോൾ കിഡ്സ് പ്ലേ ഏരിയ, വിശാലയമായതും വൈവിധ്യമായതുമായ ഫുഡ് കോർട്ട് എന്നിവയാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ.
തത്സമയ വിനോദ പരിപാടികളും 30ഓളം അമ്യൂസ്മെൻറ് റൈഡുകളും ഇതോടൊപ്പമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി ഏഴ് മുതൽ ഫെബ്രുവരി ഏഴ് വരെ നടക്കുന്ന ഷോപ്പ് ഖത്തർ ഷോപ്പിംഗ് ഫെസ്റ്റിവൽ കൂടി ഇതോടൊപ്പം ചേരുമ്പോൾ കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ള പ്രധാന ഔട്ട്്ഡോർ പരിപാടിയായി സൂഖ് വാഖിഫ് വസന്തോത്സവം മാറും. ഷോപ്പ് ഖത്തറിനോടനുബന്ധിച്ച് ക്യൂസ്പോർട്സ് മാൾ ഓഫ് ഖത്തറിൽ ജനുവരി 15 മുതൽ ഏപ്രിൽ 15വരെ ഫൺ ഫെയറും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.