സാമൂഹിക അകലം പാലിക്കലാണ് കോവിഡിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം. ഇതിനായി പരമാവധി വീടുകളിൽ തന്നെ കഴിയുകയാണ് മിക്കവരും. അപ്പോഴും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകണ്ടേ? ഇത്തരം സന്ദർഭങ്ങളിൽ മറ്റ് മാർഗമില്ലാത്തതിനാൽ തിരക്കുള്ള കടകളിൽ പോകാൻ നാം നിർബന്ധിതരാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാനും കച്ചവടക്കാർക്ക് വിൽക്കാനും ഏറെ സഹായകരമാകുന്ന സൗജന്യ വെബ് പോർട്ടൽ ഒരുക്കിയിരിക്കുകയാണ് കൊല്ലം സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ ടി.കെ. ആൽബി ജോയ്.www.q-discounts.com എന്ന ഈ വെബ്സൈറ്റ് കടകളിലെയും ഷോപ്പിങ് മാളുകളിലെയും തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു വികസിപ്പിച്ചതാണെന്ന് ആൽബി പറയുന്നു. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി പ്രവർത്തനം ആരംഭിച്ച ഈ വെബ്സൈറ്റിൽ ഹോട്ടലുകൾ, പലചരക്ക്, സ്റ്റേഷനറി, തുണിക്കടകൾ തുടങ്ങി എല്ലാവിധ കച്ചവടക്കാർക്കും രജിസ്റ്റർ ചെയ്ത് അവരുടെ ഉൽപന്നങ്ങൾ സൗജന്യമായി ഓൺലൈനായി പ്രദർശിപ്പിക്കാൻ കഴിയും. ഇടപാടുകാർക്കും കച്ചവടക്കാർക്കും സൗജന്യമായി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ഇടപാടുകാർക്ക് തൊട്ടടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ കണ്ടുപിടിക്കാനും സാധിക്കുന്നു.
കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിൻെറ ലൊക്കേഷൻ മാപ്പ് രേഖപ്പെടുത്താം. രജിസ്റ്റർ ചെയ്തശേഷം അംഗീകൃത കച്ചവടക്കാരനാണോയെന്ന് പരിശോധിച്ച ശേഷമാണ് വെബ്സൈറ്റിൽ അനുമതി നൽകുക.രജിസ്റ്റർ ചെയ്യുമ്പോൾ കടയുടെ ലോഗോ/ഫോട്ടോ, അംഗീകൃത കച്ചവടക്കാരൻ ആണെന്ന് കാണിക്കുന്ന രേഖ എന്നിവ അപ്ലോഡ് ചെയ്യണം. അവശ്യവസ്തുക്കൾ വെബ്സൈറ്റിൽ കണ്ടെത്തി കച്ചവടക്കാരനെ നേരിട്ട് ബന്ധപ്പെട്ട് സാധനം വാങ്ങിക്കാൻ കഴിയും. വെബ്സൈറ്റ് സേവനങ്ങൾ തീർത്തും സൗജന്യമാണ്. വിവരങ്ങൾക്ക്: mail@q-discounts.com. വാട്സ്ആപ്: +91 96332 94040 (ഇന്ത്യ), +974 33446451
(ഖത്തർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.