ദോഹ കോർണിഷിൽ നിന്നുള്ള കാഴ്ച
ദോഹ: വരും ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യതയുണ്ടെന്ന് അന്തരീക്ഷ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥ വിഭാഗം പ്രവചിച്ചു.
ചില മേഖലകളിൽ ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ പാലിക്കണമെന്നും ഡ്രൈവർമാർ റോഡിൽ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അയൽരാജ്യങ്ങളായ സൗദിയിലും ശക്തമായ മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.