ദോഹ: ഖത്തർ-അമേരിക്ക സംയുക്ത സൈനിക പരിശീലനത്തിനായി അമേരിക്കൻ യുദ്ധക്കപ്പൽ ഖത്തറിൽ. എസെക്സ് എന്ന കപ്പലാണ് ദോഹയിലെത്തിയത്. ഖത്തറിൽ എത്തിയ ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരിശീലനവും മേഖലയുടെ സുരക്ഷാ നിരീക്ഷണവുമാണ് കപ്പലിെൻറ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംയുക്ത നാവിക പരിശീലനത്തില്‍ ആസൂത്രണം ചെയ്യപ്പെടുക.
കൂടാതെ മേഖലയുടെ സുരക്ഷ, കടല്‍മാര്‍ഗമുള്ള വ്യാപാരം തുടങ്ങിയവയിലുള്ള നയതന്ത്ര ചര്‍ച്ചകളും നടക്കും. ഖത്തറിലെ അമേരിക്കന്‍ എംബസി പ്രതിനിധി വില്യം ഗ്രാന്ഡിെൻറയും ഖത്തര്‍ നാവിക കരസേനാ മേധാവികളുടെയും സാന്നിധ്യത്തില്‍ കപ്പലിനെ സ്വീകരിച്ചു. ഖത്തറിനും അമേരിക്കക്കുമിടിയിലുള്ള സൈനികവും നയതന്ത്രപരവുമായ സഹകരണം ശക്തിപ്പെടുന്നുവെന്നതിനുള്ള തെളിവാണ് കപ്പലിെൻറ സന്ദര്‍ശനമെന്ന് വില്യം ഗ്രാന്‍ഡ് പറഞ്ഞു.
വ്യോമ കര സേനാ രംഗത്തും ഖത്തറും അമേരിക്കയും തമ്മില്‍ മികച്ച സഹകരണമാണ് നിലനില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.