അ​ൽ​മ​ർ​കി​യ സ്​​ട്രീ​റ്റി​ലെ ഫൂ​ട്ട്​ ഓ​വ​ർ​ബ്രി​ഡ്ജ് 

മർകിയ സ്ട്രീറ്റിൽ നടപ്പാലം

ദോഹ: തിരക്കേറിയ അൽമർകിയ സ്ട്രീറ്റിൽ കാൽനട എളുപ്പമാക്കാനായി അശ്ഗാൽ നേതൃത്വത്തിൽ നടപ്പാലങ്ങൾ സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ച രണ്ട് മുതൽ രാവിലെ പത്തുവരെ എട്ടു മണിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ഇരുമ്പു നടപ്പാലങ്ങൾ സ്ഥാപിച്ചത്.

ഷോപ്പിങ് മാളുകളും താമസമേഖലകളുമായി തിരക്കേറിയ മേഖലയിൽ റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണിത്. അൽമർകിയ സ്ട്രീറ്റിൽ ദഹാൽ അൽഹമാം ഇന്‍റർസെക്ഷനും ഉം ലെഖ്ബ ഇന്‍റർചേഞ്ചിനും മധ്യേയാണ് നടപ്പാലം. ഇതിനുപുറമെ അൽ ഷമാൽ റോഡിൽ ഉം ലെഖ്ബക്കും അൽ ഗറാഫക്കുമിടയിൽ അടിപ്പാതയും പണിയുന്നുണ്ട്. തിരക്കേറിയ റോഡുകളിലെ കാൽനടക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതികൾ.

Tags:    
News Summary - Walkway on Marcia Street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.