വാഖ് വനിത വിങ് ഇൽഹാം പരിശീലന പരിപാടി ഡോ. റാഷ സുലൈമാൻ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: ‘ഇൽഹാം 2025’ എന്ന പേരിൽ വാഖ് വനിത വിങ് സംഘടിപ്പിച്ച വിദ്യാഭ്യാസ, മോട്ടിവേഷനൽ പരിശീലന പരിപാടി അൽ ഹാദി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. റാഷ സുലൈമാൻ ഉദ്ഘാടനം ചെയ്തു. വാഖ് വനിത വിങ് പ്രസിഡന്റ് നജ ജൈസൽ അധ്യക്ഷത വഹിച്ചു.
ഒ.കെ. സനാഫിർ, എ.ഐ എക്സ്പർട്ട് മുസ്തഫ സൈതലവി എന്നിവർ നിർമിത ബുദ്ധിയുടെ സാധ്യതകളെക്കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും സംസാരിച്ചു. തുടർന്ന് നജ് ല ആസാദ് സംസാരിച്ചു.
അന്തരിച്ച വാഖ് രക്ഷാധികാരിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ചു. ആസാദ് അബ്ദുൽ റഹ്മാൻ സംസാരിച്ചു. വെയ്റ്റ് ലോസ് ചലഞ്ചിൽ വിജയിയായ ആരിഫ സിദ്ദീഖിന് ഷബീറലി വാഴക്കാട് സമ്മാനവും സിദ്ദീഖ് വട്ടപ്പാറ ട്രോഫിയും കൈമാറി. ജനറൽ സെക്രട്ടറി ഷബാന ദിൽഷാദ് സ്വാഗതവും ജാസ്മിൻ ഫായിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.