'വഹദതുനാ മസ്ദറു ഖുവ്വതിനാ' ഖത്തർ ദേശീയദിന മുദ്രാവാക്യം

ദോഹ: 2022ലെ ദേശീയദിന മുദ്രാവാക്യവും ലോഗോയും ദേശീയദിന സംഘാടക സമിതി പുറത്തിറക്കി.'ഐക്യമാണ് നമ്മുടെ ശക്തിസ്രോതസ്സ്' എന്ന ആശയം വരുന്ന 'വഹദതുനാ മസ്ദറു ഖുവ്വതിനാ' എന്ന അറബി വാക്യമായിരിക്കും 2022 ദേശീയദിനത്തിെൻറ ഔദ്യോഗിക മുദ്രാവാക്യം.അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 2021 ഒക്ടോബർ 27ന് ശൂറാ കൗൺസിലിെൻറ ആദ്യ സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നുമാണ് 'വഹദതുനാ മസ്ദറു ഖുവ്വതിനാ' തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഖത്തറെന്ന രാഷ്ട്രത്തിെൻറ സംസ്ഥാപനം മുതൽ തലമുറകളായി നിരവധി വെല്ലുവിളികൾ സ്വദേശികൾ അഭിമുഖീകരിച്ചതായും ഉയർന്നു വരുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പ്രതികരിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ച് ആഴത്തിലുള്ള അവബോധം അവരിൽ രൂപപ്പെടുത്താൻ ഇത് കാരണമായെന്നും, അവരുടെ യാത്രയിലുടനീളം അവരുടെ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്താൻ അവർ പ്രാപ്തരായെന്നുമാണ് ദേശീയദിന മുദ്രാവാക്യത്തിലൂടെ വിവക്ഷിക്കുന്നത്.

ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്ന ദർബ് അൽ സായി നവംബർ 25 മുതൽ ദേശീയദിനമായ ഡിസംബർ 18 വരെ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി ദേശീയദിന മുദ്രാവാക്യ പ്രകാശന ചടങ്ങിൽ പ്രഖ്യാപിച്ചു.

Tags:    
News Summary - 'Wahdatuna Masdaru Quwwatina' qatar National Day Slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.