ദോഹ: ഒരു ദിവസത്തിലേറെയായി രാജ്യത്ത് നിലച്ച വൊഡാഫോൺ ഖത്തറിെൻറ സേവനം ഇതുവരെയും പൂർണമായും പുന:സ്ഥാപിക്കാനായില്ല. എന്നാൽ ചില ഭാഗങ്ങളിൽ ലഭ്യമാവുംവിധം ടുജി സേവനം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. അവ ലഭ്യമാവാൻ ഉപഭോക്താക്കൾ മൊബൈൽ സെറ്റിങ്സിൽ ടുജി സേവനം ആക്ടീവാക്കണം.
കമ്പനിയുടെ സാേങ്കതിക വിദഗ്ധർ പ്രശ്നം പൂർണമായും പരിഹരിക്കാൻ കിണഞ്ഞുശ്രമിച്ചുവരികയാണെന്നും എത്രയുംപെെട്ടന്ന് സേവനം പുന:സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൊഡാഫോൺ ഖത്തർ സി.ഇ.ഒ ഇയാൻ ഗ്രേ അറിയിച്ചു. കണക്ഷൻ പുന:സ്ഥാപിക്കുന്ന മുറക്ക് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി ആനുകൂല്യങ്ങൾ നൽകുന്ന പാക്കേജും കമ്പനി പ്രഖ്യപിച്ചു.
ചൊവ്വാഴ്ച രാവിലെ 3.30 ഒാടെയാണ് രാജ്യത്ത് വൊഡാഫോണിെൻറ സേവനം നിലച്ചത്. സാേങ്കതിക തകരാറുകളാണ് ഇതിന് കാരണമായതെന്നും വിദഗ്ധർ പരിഹാരശ്രമം നടത്തിവരികയാണെന്നും കമ്പനി അധികൃതർ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെയെത്തിയ വൊഡാഫോണിെൻറ അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ പരിഹാരശ്രമം പുരോഗമിക്കുകയാണെന്നും ടുജി വോയിസ് സേവനങ്ങൾ ഒരുപരിധി വരെ തിരിച്ചുപിടിക്കാനായിട്ടുണ്ടെന്നും എത്രയും പെെട്ടന്ന് മുഴുവൻ സേവനങ്ങളും പുന:സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.
സേവനം പുന:സ്ഥാപിച്ച് 24 മണിക്കൂറിനകം നഷ്ടപരിഹാര പാക്കേജുകൾ നിലവിൽ വരുമെന്നും ഇയാൻ ഗ്രേ വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി അവസാനിച്ചവയും അടുത്ത പത്ത് ദിവസത്തിനുള്ളിൽ അവസാനിക്കുന്നതുമായ ബാലൻസ ുകളുടെ കാലപരിധി ഇൗമാസം 28 വരെ നീട്ടിനൽകുന്നതാണ് നഷ്ടപരിഹാര പാക്കേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.