വിസിറ്റ് ഖത്തറും മൈക്രോസോഫ്റ്റും ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ ഡിജിറ്റൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണപത്രം (എം.ഒ.യു) ഒപ്പുവെച്ച് വിസിറ്റ് ഖത്തറും മൈക്രോസോഫ്റ്റും.
വെബ് സമ്മിറ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ടൂറിസം മേഖലയിൽ സ്മാർട്ട് സേവനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വിസിറ്റ് ഖത്തർ-മൈക്രോസോഫ്റ്റ് ധാരണയിലെത്തിയത്.
വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മൗലവിയും മൈക്രോസോഫ്റ്റ് ഖത്തർ ജനറൽ മാനേജർ ലാന ഖലഫും കരാറിൽ ഒപ്പുവെച്ചു.
മൈക്രോസോഫ്റ്റ് അസൂർ, ഓപൺ എ.ഐ 40, 40 മിനി സാങ്കേതികവിദ്യകൾ നൽകുന്ന വിസിറ്റ് ഖത്തറിന്റെ സ്മാർട്ട് ട്രാവൽ അസിസ്റ്റന്റിന്റെ വിജയത്തെ അടിസ്ഥാനമാക്കി, സന്ദർശക അനുഭവങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കാനുമുള്ള പുതിയ സാങ്കേതികവിദ്യകൾ ഇരു സ്ഥാപനങ്ങളും തേടുമെന്ന് വിസിറ്റ് ഖത്തർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടെക്സ്റ്റ്, വോയ്സ്, ഉള്ളടക്കം, വെർച്വൽ അസിസ്റ്റന്റ്, മാപ്പുകൾ, ഇന്ററാക്ടിവ് പ്ലാനിങ് ഇന്റർഫേസ് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ടൂറിസം ഡിജിറ്റൽ മികവിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന മുൻനിര സംവിധാനമാണ് വിസിറ്റ് ഖത്തറിന്റെ സ്മാർട്ട് ട്രാവൽ അസിസ്റ്റന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.