ദോഹ: കേരളത്തിെൻറ കാർഷിക മഹോത്വമായ വിഷുവിെൻറ ആഘോഷത്തിന് ഒരുങ്ങി പ്രവാസ ലോകത്തെ മലയാളികൾ. കണികണ്ടുണരാനും സദ്യയുണ്ണാനും എല്ലാം വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. അതിനൊപ്പം ഉറ്റബന്ധുക്കൾക്ക് ആശംസകൾ അർപ്പിച്ചും കാരണവർക്ക് വസ്ത്രങ്ങൾ എടുക്കാൻ കാശയച്ചകൊടുത്തും പ്രവാസി മലയാളികൾ ആഘോഷത്തിെൻറ ഭാഗമാകുകയാണ്. നാട്ടിൽ തങ്ങളുടെ സാന്നിദ്ധ്യം ഇല്ലാത്തത് തങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ആഘോഷ പൊലിമക്ക് യാതൊരു കുറവ് വരുത്തരുതെന്ന വാശിയും പലർക്കുമുണ്ട്. വിഷു പ്രമാണിച്ച് വീട്ടുകാർക്ക് കാശയച്ച് കൊടുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളുടെ തിരക്ക് ഉണ്ടായിരുന്നതായി മണി എക്സേഞ്ച് ജീവനക്കാരും പറയുന്നു. വിഷുവിന് ദോഹയിലെ നിരവധി മലയാളി ഹോട്ടലുകൾ സദ്യ തയ്യാറാക്കുന്നുണ്ട്. വിഷുദിനം വെള്ളിയാഴ്ച്ചയായതിനാൽ ആേഘാഷത്തിന് കൂടുതൽ മാറ്റുണ്ടാകുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.