ദോഹ: ഖത്തറിലേക്ക് വിസരഹിത യാത്ര (ഒാൺ അൈറവൽ വിസ) നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഖത്തറിൽ ഒരു മാസം മാത്രമേ തങ്ങാൻ കഴിയൂ. ഒാൺ അറൈവൽ വിസയിൽ ഖത്തർ നടത്തിയ വിവിധ പരിഷ്കരണങ്ങൾ നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണിത്. ഒരു മാസത്തെ ഒാൺ അറൈവൽ വിസയിൽ എത്തുന്ന ഇന്ത്യക്കാർക്ക് അത് ഒരു മാസംകൂടി പുതുക്കാൻ കഴിയുമായിരുന്നു. ഇൗ ആനുകൂല്യമാണ് ഇന്നലെ മുതൽ ഇല്ലാതായത്. ഒരു കാരണവശാലും ഇത് പുതുക്കാൻ കഴിയില്ല എന്നതാണ് പരിഷ്കരണങ്ങളിൽ പ്രധാനം.
2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാർക്ക് വിസയില്ലാതെതന്നെ രാജ്യം സന്ദർശിക്കാനുള്ള സൗകര്യം ഖത്തർ സർക്കാർ ഒരുക്കിയത്. പാസ്പോർട്ടും വിമാനടിക്കറ്റുമുള്ള ആർക്കും വിസ ഇല്ലാതെതന്നെ ഇങ്ങനെ എത്താം. ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തുേമ്പാൾ ഇവരുടെ പാസ്പോർട്ടിൽ ‘ഒാൺ അറൈവൽ വിസ’ എന്ന മുദ്ര പതിക്കുകയാണ് ചെയ്യുക. ഒരു മാസം വരെ ഇതുപയോഗിച്ച് ഖത്തറിൽ തങ്ങാം. വീണ്ടും ഒരു മാസം വരെ പുതുക്കുകയും ചെയ്യാമായിരുന്നു.
ഖത്തറിൽ എത്തിയ ഉടൻതന്നെ ഒാൺലൈൻ വഴി കാലാവധി പുതുക്കാമായിരുന്നു. ഇൗ ആനുകൂല്യമാണ് ഇന്നലെ മുതൽ ഇല്ലാതായത്. മറ്റു പരിഷ്കരണങ്ങളും നിലവിൽ വന്നിട്ടുണ്ട്. വിശദവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിെൻറ www.moi.gov.qa വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.