ദോഹ: കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയ സ്കൂളുകൾെക്കതിരെ വിദ്യാഭ്യാസമന്ത്രാലയം നടപടിയെടുത്തു. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസമന്ത്രാലയം അധികൃതർ സ്കൂളുകളിൽ തുടർ പരിശോധനകൾ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. മാസ്കുകൾ ശരിയായ രൂപത്തിൽ ധരിക്കുന്നില്ല, അണുനശീകരണ ഉപകരണങ്ങൾ ആവശ്യത്തിനില്ല, വിദ്യാർഥികൾ സ്കൂളുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് ശരീര താപനില പരിശോധിക്കുന്നില്ല, ശാരീരിക അകലം പാലിക്കുന്നില്ല തുടങ്ങിയ ചട്ടലംഘനങ്ങളാണ് സ്കൂളുകളിൽ കണ്ടെത്തിയത്. സ്കൂളുകൾക്കെതിരെ മന്ത്രാലയത്തിെൻറ കീഴിലുള്ള സമിതി അന്വേഷണം നടത്തും. നിയമലംഘനങ്ങൾ വിലയിരുത്തി അതത് സ്ഥാപനങ്ങൾക്ക് പിഴ ഇൗടാക്കും.
അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് ചില സ്കൂളുകൾ പൂട്ടുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ അധ്യയനം ഓൺലൈനായി തുടരും. സ്കൂളുകളിൽ കോവിഡ് ബാധ ഉണ്ടാകാനിടയായ സാഹചര്യം സംബന്ധിച്ച് മന്ത്രാലയത്തിെൻറ സമിതി അന്വേഷണം നടത്തി പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. നിലവിൽ േകാവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാപട്ടികയിൽ അധ്യാപകരടക്കമുള്ള സ്കൂൾ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ട്. എല്ലാ സ്കൂൾ ജീവനക്കാർക്കും വാക്സിൻ നൽകാനായി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്നും കോവിഡ് തടയാനുള്ള സുപ്രധാനമായ കാര്യമാണ് വാക്സിൻ സ്വീകരിക്കൽ എന്നും എല്ലാവരും അതിനായി തയാറാകണമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
എല്ലാ സ്കൂളുകളും കോവിഡ് ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യെപ്പട്ടു. ഓൺലൈൻ ക്ലാസും നേരിട്ട് ക്ലാസ് റൂമുകളിൽ എത്തിയുള്ളതും സമന്വയിപ്പിച്ച െബ്ലൻഡഡ് അധ്യയന രീതിയാണ് നിലവിൽ രാജ്യത്തെ സ്കൂളുകളിൽ ഉള്ളത്. രാജ്യത്ത് കോവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ സ്കൂളുകളിലെ ഹാജർ നിരക്ക് കുറക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറഞ്ഞിരുന്നു.
ദിവസം സ്കൂളുകളിൽ ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. രോഗം വ്യാപിക്കുന്ന സാഹചര്യം തുടർന്നാൽ ഇത് കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം വിദ്യാർഥികൾ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവർ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കുന്ന രീതിയാണ് തുടരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ അടുത്ത കാലയളവിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. എല്ലാവരുടെയും ഹാജർ നിർബന്ധവുമാണ്. അധ്യാപകരും മറ്റ് ജീവനക്കാരും മുഴുസമയവും സ്കൂളിൽ ഹാജരുണ്ടാകണം. ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാർഥികള്‍ മാത്രമെ പാടുള്ളൂ. ഇത്തരത്തിൽ ഗ്രൂപ്പുകളായി വിദ്യാർഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാർഥികൾ തമ്മിൽ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.