ദോഹ: മാധ്യമപ്രവർത്തകയായിരുന്നപ്പോൾ ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അതിെൻറ തുടർച്ചയാണ് എം.എൽ.എ എന്ന പദവിൽ ഇരിക്കുേമ്പാഴും ചെയ്യുന്നതെന്ന് ആറൻമുള എം.എൽ.എ വീണാജോർജ് പറഞ്ഞു. െഎ.എം.എഫ് (ഇന്ത്യൻ മീഡിയ ഫോറം) സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെങ്കിൽ നടപടിയെടുക്കണം. കുറ്റം ആര് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാൻ ആർജവമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തെൻറ മണ്ഡലമായ ആറൻമുളയിൽ കൈയേറ്റം പോലുള്ള നിയമവിരുദ്ധപ്രവൃത്തിയുണ്ടായാൽ തനിക്ക് അഭിപ്രായം തുറന്നുപറയാം.
അതിനുള്ള സ്വതന്ത്ര്യം തനിക്കുണ്ട്. എന്നാൽ ഒരു മുന്നണിയിൽ എം.എൽ.എ ആയി പ്രവർത്തിക്കുേമ്പാൾ ചില സ്വയം നിയന്ത്രണങ്ങൾ വേണം. അത് താൻ ആർജിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധെപ്പട്ട ചോദ്യങ്ങൾക്ക് എം.എൽ.എ മറുപടി പറഞ്ഞു. അതേസമയം അഭിപ്രായം പറയാൻ പാർട്ടി തടസം നിൽക്കുന്നുമില്ല. യു.ഡി.എഫ് സർക്കാർ നിയമിച്ച കമ്മീഷനാണ് സോളാർ റിപ്പോർട്ട് തയാറാക്കിയത്. ഇപ്പോൾ ആ റിപ്പോർട്ടിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല.
സ്വന്തം മണ്ഡലമായ ആറൻമുളയിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വരട്ടാർ പുഴയുടെ പുനർജീവനം ഏറെ അഭിമാനിക്കുന്ന പദ്ധതിയായിരുന്നു. ഇത് ജനകീയമായി വിജയിപ്പിക്കാൻ സാധിച്ചു. ഇടത് സർക്കാർ നിരവധി ജനക്ഷേമപ്രവൃത്തികളാണ് നടത്തുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം എന്നിവ ഇതിൽ ചിലതാണ്. ഭവന, ആരോഗ്യ, ചികിൽസാ മേഖലകളിൽ നിരവധി പാവങ്ങൾക്ക് ഇതിലൂടെ പ്രയോജനം കിട്ടുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ സമഗ്രവികസനം സാധ്യമാക്കി.
പൊലീസിലടക്കം ആർ.എസ്.എസ് വൽക്കരണം നടക്കുന്നുവെന്നും വിവിധ സംഭവങ്ങളിൽ ന്യൂനപക്ഷ വിരുദ്ധസമീപനം ഉണ്ടാകുന്നുവെന്നുമുള്ള ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും എം.എൽ.എ പറഞ്ഞു. െഎ.എം.എഫ് പ്രസിഡൻറ് ആർ.റിൻസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ്റഹ്മാൻ കാരിയാടൻ സ്വാഗതവും സെക്രട്ടറി മുജീബ്റഹ്മാൻ ആക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.