വാഴയൂർ സർവിസ് ഫോറം കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദോഹ: വാഴയൂർ സർവിസ് ഫോറം ഖത്തർ വിന്റർ വൈബ് കുടുംബ സംഗമം സംഘടിപ്പിച്ചു. അമേരിക്കയിലെ കോളറാഡോ ആസ്ഥാനമായ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ വിദ്യാഭ്യാസ ബഹുമതിയായ ഡിസ്റ്റിങ്യൂഷ്ഡ് ടോസ്റ്റ്മാസ്റ്റർ അവാർഡ് കരസ്ഥമാക്കിയ വി.സി. മശ്ഹൂദിനെ ആദരിച്ചു.
ബാഡ്മിന്റൺ, വോളിബാൾ, ഫുട്ബാൾ, നീന്തൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ആസിഫ് അധ്യക്ഷത വഹിച്ചു. ആമിന കോട്ടുപാടം ഉദ്ഘാടനം ചെയ്തു. വി.സി. മഷ്ഹൂദ് മുഖ്യപ്രഭാഷണം നടത്തി.
കെ.എൻ. സുലൈമാൻ മദനി, റഫീഖ് കാരാട്, നസീഫ് തിരുത്തിയാട്, അബ്ദുസലാം അഴിഞ്ഞിലം, സലാം കക്കോവ്, രത്നാകരൻ കാരാട്, അഷറഫ് കക്കോവ്, രഘുനാഥ് ഫറോക്ക്, ഫാസില മഷ്ഹൂദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശരത് സ്വാഗതവും ട്രഷറർ ജവാദ് വാഴയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.