പ്രതീകാത്മക ചിത്രം
ദോഹ: ഖത്തറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഏകദിന വോളിബാൾ ടൂർണമെന്റ് നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച ഒന്നു മുതൽ മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂൾ ഇൻഡോർ ഗ്രൗണ്ടിലാണ് ബിൽട്രസ്റ്റ് സ്മാഷ്-25 വോളിബാൾ മത്സരം നടക്കുന്നത്.
അമിഗോസ്, എം.സി.സി ഖത്തർ, ദോസ്താന ഖത്തർ, തുളുക്കൂട്ട ഖത്തർ, മർഹബ ഖത്തർ, ബർവാ സിറ്റി സ്ട്രൈക്കർസ്, മൗണ്ട് എവറസ്റ്റ് നേപ്പാൾ, ശ്രീലങ്കൻ ഫ്രണ്ട്സ് ക്ലബ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ നിർവഹിക്കും. ആവേശകരമായ മത്സരങ്ങൾ കാണാൻ മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രസിഡന്റ് മൊയ്തു ഒന്തത്ത്, ജനറൽ സെക്രട്ടറി തസ്‌നീം അലി, ട്രഷറർ സുഹൈൽ കരിപ്പുള്ളിൽ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.