വളാഞ്ചേരി മേളയിൽ വിവിധ വിഭാഗങ്ങളിലായി വിജയിച്ചവർ ട്രോഫികളുമായി
ദോഹ: ഫേസ് വളാഞ്ചേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വളാഞ്ചേരി മേളക്ക് ദോഹ മോഡേൺ സ്കൂൾ ഗ്രൗണ്ടിൽ സമാപനമായി. പട്ടാമ്പി റോഡ് ഓവറോൾ ജേതാക്കളായപ്പോൾ, പെരിന്തൽമണ്ണ റോഡ് റണ്ണേഴ്സ് അപ്പായി. സെക്കൻഡ് റണ്ണേഴ്സ് പട്ടം കാലിക്കറ്റ് റോഡ് നേടി.
റിട്ട. എ.ഇ.ഒ നവാസ് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് സൈഫ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം മുൻ പഞ്ചായത്ത് അംഗവും എ.എം.യു.പി സ്കൂൾ മുൻ ഹെഡ് മിസ്ട്രസുമായ നദീറ മുഖ്യാതിഥിയായി. അഡ്വൈസറി ബോർഡ് അംഗങ്ങളായ ഷാജി ഹുസൈൻ, ഫൈറൂസ് അബൂബക്കർ, ഡോ. ഹമീദ്, കെ.ടി. കമറുദ്ദീൻ, എക്സിക്യൂട്ടിവ് മെംബർമാരായ സുബ്ഹാൻ, നിസാർ, കരീം, താഹിർ, മുസാദിഖ്, ജാസിം ഖമർ, പി.കെ. ഷാഫി എന്നിവർ സംസാരിച്ചു.
നാല് ടീമുകൾ മത്സരിച്ച മേളയിൽ മദനി വളാഞ്ചേരി, കെ.പി. ഷംനാദ്, ജംഷി കഞ്ഞിപ്പുര, സക്കീർ വെണ്ടല്ലൂർ എന്നിവർ വിവിധ ടീം നായകരായി. ഫേസ് വളാഞ്ചേരി ജനറൽ സെക്രട്ടറി അജ്നാസ് ആലുങ്ങൽ സ്വാഗതവും ട്രഷറർ കെ.പി. ഷംനാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.