ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥൈ​ന ബി​ൻ​ത്​ അ​ലി അ​ൽ ജാ​ബി​ർ അ​ൽ നു​ഐ​മി അ​ൽ ഷ​ഹാ​നി​യ ബോ​യ്​​സ്​ മോ​ഡ​ൽ സ്​​കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

അവധി കഴിഞ്ഞു; ഖ​ത്ത​റി​ലെ സ്കൂളുകൾ പഠനത്തിരക്കിലേക്ക്

ദോ​ഹ: ഒ​രു മാ​സ​ത്തി​ലേ​റെ നീ​ണ്ട അ​വ​ധി​ക്കാ​ലം ക​ഴി​ഞ്ഞ്​ ഖ​ത്ത​റി​ലെ സ്​​കൂ​ളു​ക​ൾ വീ​ണ്ടും പ​ഠ​ന​ത്തി​ര​ക്കി​ലേ​ക്ക്. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ അ​വ​ധി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ക്ലാ​സു​ക​ൾ തു​ട​ങ്ങി. എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഞാ​യ​റാ​ഴ്​​ച ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ശേ​ഷി​ച്ച, ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി ക്ലാ​സു​ക​ൾ തു​ട​ങ്ങും. ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ലം ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ദേ​ശ വി​ദ്യാ​ല​യ​ങ്ങ​ളും ലോ​ക​ക​പ്പ്​ തി​ര​ക്കും അ​ർ​ധ​വാ​ർ​ഷി​ക അ​വ​ധി​യും ക​ഴി​ഞ്ഞ്​ പ​ഠ​ന​ത്തി​ര​​ക്കി​ലേ​ക്ക്​ നീ​ങ്ങി.

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ തി​ര​ക്ക്​​കൂ​ടി മു​ന്നി​ൽ​ക​ണ്ട്, ന​വം​ബ​ർ മൂ​ന്നാം വാ​ര​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ, സ​ർ​ക്കാ​ർ സ്​​കൂ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യ​ത്. ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​താ​ണ്ട് 500 സ്​​കൂ​ളു​ക​ളി​ലാ​യി 3.50 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ചി​ല സ്​​കൂ​ളു​ക​ളി​ൽ ക്രി​സ്​​മ​സ്​ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ ജ​നു​വ​രി​യോ​ടെ​യാ​ണ്​ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. അ​വ​ധി ക​​ഴി​ഞ്ഞെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ സ്​​കൂ​ളു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ നേ​ര​ത്തെ​ത​ന്നെ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​യി ന​വം​ബ​റി​ൽ സ്കൂ​ൾ സ​മ​യ​ക്ര​മം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​ക്കാ​ർ പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ ഡി​സം​ബ​ർ 25 മു​ത​ൽ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ 12.45 വ​രെ​യാ​യി. വ്യാ​ഴാ​ഴ്​​ച 12.30 വ​രെ​യാ​ണ്​ പ്ര​വൃ​ത്തി സ​മ​യം. ഏ​ഴ്​ മു​ത​ൽ 12 വ​രെ ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഉ​ച്ച​ക്ക് 1.25 വ​രെ​യു​മാ​ണ്​ (വ്യാ​ഴം ഉ​ച്ച 12.30) പ്ര​വൃ​ത്തി സ​മ​യം.

Tags:    
News Summary - Vacation is over; Schools in Qatar reopened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.