നജ്മയിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി

ദോഹ: ദോഹയിലെ അൽ നജ്മയിൽ ഒഴിഞ്ഞ സ്ഥലത്തുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കി. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രദേശത്തുണ്ടായിരുന്ന നിർമാണ സാമഗ്രികൾക്കും അവശിഷ്ടങ്ങൾക്കും തീപിടിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - The fire in Najma has been brought under control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.