പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിളക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
യാത്രയയപ്പ് നൽകി
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിൽ അഞ്ചുപതിറ്റാണ്ടോളം നിറസാന്നിധ്യവും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിളക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി.
ചടങ്ങിൽ പ്രസിഡന്റ് സിറാജ് ഇരിട്ടി, അബ്ദുല്ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, നസീർ പാനൂർ എന്നിവർ സംസാരിച്ചു. മുജീബ് മദനി, നിസാർ ചെട്ടിപ്പടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദീർഘകാലത്തെ പ്രവാസ ജീവിതത്തിനിടയിൽ പ്രവാസി സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു. ഇസ്ലാഹി സെന്ററിന്റെ സ്നേഹോപഹാരവും അദ്ദേഹത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.