ദോഹ -കോഴിക്കാട് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് പുനരാരംഭിക്കുന്നു

ദോഹ: ദോഹയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ- എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ പുനരാരംഭിക്കുന്നു. മേയ് ഒന്നിന് കോഴിക്കോട് - ദോഹ IX 376 വിമാനം ഉച്ചക്ക് 1.20ന് ആരംഭിച്ച് രാത്രി 8.55ന് കോഴിക്കോട് എത്തിച്ചേരും. നിലവിൽ ഈ ദിവസത്തെ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. മേയ് രണ്ടിന് എയർ ഇന്ത്യയുടെ ഡൽഹി -ദോഹ (AI 2283), ദോഹ -ഡൽഹി (AI 2284) വിമാന സർവിസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൂടുതൽ വിമാന സർവിസുകൾ ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ വിമാനക്കമ്പനികൾക്കു കൂടി സർവിസ് നടത്താൻ കഴിഞ്ഞയാഴ്ചയാണ് ഖത്തർ സിവിൽ വ്യോമയാന അതോറിറ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെ, ഫ്ളൈ ദുബൈ, എയർ അറേബ്യ അടക്കം എട്ട് വിദേശ എയർലൈൻസുകൾ ദോഹയിൽ നിന്നുള്ള സർവിസ് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നതോടെ, ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യു.എസ് -ഇറാൻ യുദ്ധത്തിനു ശേഷം ഖത്തർ എയർവേസ് മാത്രമാണ് ഇന്ത്യയിലേക്ക് നേരിട്ട് സർവിസ് നടത്തിയിരുന്നത്.

Tags:    
News Summary - Air India Express to resume Doha-Kozhikode service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.