ദോഹ: അമേരിക്കയുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച 36 യുദ്ധവിമാനങ്ങളില്‍ ആറെണ്ണം 2021 മാര്‍ച്ചോടെ ലഭിക്കും. അല്‍ ഉദൈദ് എയര്‍ ബേസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവെ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്സ അല്‍ മുഹന്നദിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ വിമാനങ്ങള്‍ വാങ്ങുന്നതല്ലെന്നും അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തമാണ് ഇതെന്നും മുഹന്നദി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 23 ബില്യന്‍ ഡോളറിന് കരാറിലായ യുദ്ധവിമാനങ്ങളില്‍ ആറ് എഫ്15 ആണ് ആദ്യഘട്ടമായി ലഭ്യമാവുക. പരീക്ഷണത്തിെൻറ ഭാഗമായി 2021 മാര്‍ച്ച് ആകുമ്പോഴേക്കും ആദ്യഘട്ടമായി ആറ് വിമാനങ്ങളും പിന്നീട് ഓരോ മൂന്ന് മാസത്തിലും നാല് വിമാനങ്ങള്‍ വീതവുമാണ് ഖത്തറിലെത്തുക.
അമേരിക്കക്ക് പുറമേ യൂറോപ്പില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പുവെച്ചിരുന്നു. എഫ്15 യുദ്ധവിമാനങ്ങളും ഫൈറ്റര്‍ ജെറ്റുകളും കൂടി ഉള്‍പ്പെടുത്താന്‍ മധ്യപൂര്‍വ്വ ദേശത്തെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ബേസ് വിപുലീകരിക്കുമെന്ന് ആഗസ്തില്‍ ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. എഫ്15 വിമാനങ്ങള്‍ക്കുള്ള സ്ഥലത്തിെൻറ നിര്‍മാണം 2020ല്‍ ആരംഭിക്കും. ആദ്യ വിമാനം എത്തിച്ചേരുന്നതിന് മുമ്പ് 2021ല്‍ പൂര്‍ത്തിയാകുമെന്നും മുഹന്നദി അറിയിച്ചു. ഫ്രാന്‍സിെൻറ റാഫേല്‍ വിമാനങ്ങളും യൂറോഫൈറ്റര്‍ തൈഫൂണ്‍ യുദ്ധവിമാനങ്ങളും ഖത്തര്‍ ഇതിന് പുറമേ വാങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.