പുതിയതായി തിരഞ്ഞെടുത്ത യൂണീഖ് ഭാരവാഹികൾ ചുമതലയേറ്റെടുക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് 2025-27 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾ സ്ഥാനങ്ങൾ ഔദ്യോഗികമായി ഏറ്റെടുത്തു.
ഒക്ടോബർ 11ന് ദോഹയിൽ നടന്ന ചടങ്ങിൽ ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ മുഖ്യാതിഥിയായി. പ്രസിഡന്റായി ബിന്ദു ലിൻസണും ജനറൽ സെക്രട്ടറിയായി നിസാർ ചെറുവത്തും ട്രഷററായി ഇർഫാൻ ഹബീബും അഡ്വൈസറി ബോഡ് ചെയർ പേഴ്സനായി മിനി ബെന്നിയും മറ്റ് മാനേജിങ് കമ്മിറ്റി മെംബേഴ്സും സ്ഥാനമേറ്റെടുത്തു.ഇന്ത്യൻ എംബസി അപക്സ് ബോഡി പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ, യുണീഖ് എക്സിക്യൂട്ടീവ് മെംബർമാർ, വിവിധ സംഘടന നേതാക്കൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളാകുകയും പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.