യുനീ​ഖ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കും

മു​ഖ്യാ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം

ആ​വേ​ശ സ്മാ​ഷു​ക​ളു​തി​ർ​ത്ത് യു​ണീ​ഖ് ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്

ദോ​ഹ: ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ണീ​ഖ് ഖ​ത്ത​ർ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​യി ന്യൂ ​വി​ഷ​ൻ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് ആ​ൽ​ഫ ക്യാ​​ബ്രി​ഡ്ജ് സ്കൂ​ളി​ൽ സ​മാ​പി​ച്ചു. വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 50 ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

പു​രു​ഷ ഡ​ബ്ൾ​സ് വി​ഭാ​ഗ​ത്തി​ൽ മി​ഥു​ൻ ജോ​സ്-​അ​ബ്ദു​ൽ സ​ത്താ​ർ സ​ഖ്യം ജേ​താ​ക്ക​ളാ​യി. അ​ന​സ് ഇ​ബ്രാ​ഹിം-​ഡോ. ഷ​മീ​ർ സ​ഖ്യം റ​ണ്ണേ​ഴ്സും ആ​യി. പു​രു​ഷ സിം​ഗി​ൾ​സി​ൽ ജ​യി​ന്റോ​യും വ​നി​ത സിം​ഗ്ൾ​സി​ൽ ആ​ശ്ന ബ​ഷീ​റും ജേ​താ​ക്ക​ളാ​യി. അ​ബ്ദു​ൽ സ​ത്താ​ർ, സ്മി​ത ടോ​ണി ജോ​ർ​ജ് എ​ന്നി​വ​ർ റ​ണ്ണേ​ഴ്സാ​യി.

വ​നി​താ ഡ​ബ്ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഡോ. ​ധ​ന്യ പ്ര​ജീ​ഷ് -ഡെ​ന്ന സാ​ബി സ​ഖ്യം ജേ​താ​ക്ക​ളും നീ​തു കെ.​എ​ബ്ര​ഹാം -മെ​ർ​ലി എ​ബ്ര​ഹാം സ​ഖ്യം റ​ണ്ണേ​ഴ്സ് അ​പ്പു​മാ​യി. മി​ക്സ​ഡ് ഡ​ബ്ൾ​സ് വി​ഭാ​ഗ​ത്തി​ൽ മി​ഥു​ൻ ജോ​സ് -നീ​തു കെ.​എ​ബ്ര​ഹാം സ​ഖ്യം ജേ​താ​ക്ക​ളും ജോ​സ​ഫ് ജോ​ൺ​സ​ൻ- ഡോ. ​ധ​ന്യ പ്ര​ജീ​ഷ് സ​ഖ്യം റ​ണ്ണേ​ഴ്സ​പ്പു​മാ​യി.

പ്ര​മു​ഖ ബാ​ഡ്മി​ന്റ​ൺ താ​ര​വും ന്യൂ ​വി​ഷ​ൻ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ്‌ സാ​ഹി​ബ് ജാ​നെ​യും എ​ൻ.​വി.​ബി.​എ​സ് ഫൗ​ണ്ട​റും സി.​ഇ. ഒ ​യു​മാ​യ ബേ​ന​സി​ർ മ​നോ​ജി​നെ​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ഡ്മി​ന്റ​ൺ താ​രം പ​വ​ൻ കു​മാ​റി​നെ​യും യു​ണീ​ഖ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

യു​ണീ​ഖ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു ലി​ൻ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ണീ​ഖ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സ്മി​ത ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ൽ ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ന്തോ​ഷ്‌, എ​ൻ.​വി.​ബി.​എ​സ് ഫൗ​ണ്ട​റും ചീ​ഫ് കോ​ച്ചു​മാ​യ മ​നോ​ജ്‌ സാ​ഹി​ബ്ജാ​ൻ, എ​ൻ.​വി.​ബി.​എ​സ് ഫൗ​ണ്ട​റും സി.​ഇ.​ഒ​യു​മാ​യ ബേ​ന​സീ​ർ മ​നോ​ജ്‌, ബാ​ഡ്മി​ന്റ​ൺ താ​രം പ​വ​ൻ കു​മാ​ർ കെ.​വി, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്‌​സ് ക്ല​ബ്‌ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഡോ. ​ധ​ന്യ പ്ര​ജീ​ഷ്, ഫി​ൻ​ക്യു പ്ര​സി​ഡ​ന്റ്‌ ബി​ജോ​യ്‌ ചാ​ക്കോ.

ഐ​ഫാ​ഖ് വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ക്ബ​ർ, ക്യു.​എ​ൽ.​എം ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ നി​ക്സ​ൺ, ഐ.​പി.​എ​ഫ്.​ക്യു എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ഹു​സൈ​ൻ, യു​ണീ​ഖ് അ​ഡ്വൈ​സ​റി ബോ​ഡ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ മി​നി സി​ബി, മ​റ്റ് യു​ണീ​ഖ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ മെ​ഡ​ലും ട്രോ​ഫി​യും കൈ​മാ​റി.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി​സ് ഇ​ൻ ഖ​ത്ത​ർ-​അ​പ​ക്സ് ബോ​ഡി മാ​ച്ച് ക​ൺ​ട്രോ​ളി​ങ് നി​ർ​വ​ഹി​ച്ചു. കാ​ണി​ക്ക​ൾ​ക്കാ​യി ഖ​ത്ത​റി​ലെ പ്ര​മു​ഖ ബാ​ഡ്മി​ന്റ​ൺ താ​ര​ങ്ങ​ളാ​യ ഗോ​ഡ്വി​ൻ ഒ​ലൂ​ഫ, യു​വ​രാ​ജ് മു​നു​സാ​മി, യു​വ താ​ര​ങ്ങ​ളാ​യ റി​യ കു​ര്യ​ൻ, അ​ഡ്വി​ൻ മേ​രി സോ​ജ​ൻ എ​ന്നി​വ​രു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ന്നു.

Tags:    
News Summary - Unique Badminton Championship with exciting smashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.