ആയിഷ സിയ, ദക്ഷേഷ് തേവേന്ദ്രിയ ഓംപ്രകാശ്, ഫാദിൽ അൻവർ, ശിഖ ദിനേഷ്
ദോഹ: 2025-26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി പോഡാർ പേൾ സ്കൂൾ. വിദ്യാർഥികളുടെ തുടർച്ചയായ പരിശ്രമവും കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് മികച്ച വിജയം സാധ്യമാക്കിയത്.
സ്കൂൾ തലത്തിൽ ആയിഷ സിയ, ദക്ഷേഷ് തേവേന്ദ്രിയ ഓംപ്രകാശ് എന്നിവർ 99.6 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 99.4 ശതമാനം മാർക്കോടെ ഫാദിൽ അൻവർ രണ്ടാം സ്ഥാനവും, 99.2 ശതമാനം മാർക്കോടെ ശിഖ ദിനേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജോഷ്വ തോമസ് പള്ളിക്കടവിൽ നൈനാൻ, മറിയം ഫാത്തിമ എന്നിവർ 99 ശതമാനം മാർക്ക് നേടി നാലാം സ്ഥാനവും പങ്കിട്ടു.
പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 61 ശതമാനത്തോളം പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
കൂടാതെ 27 ശതമാനം വിദ്യാർഥികൾ 80 ശതമാനത്തിലധികം മാർക്കും കരസ്ഥമാക്കി. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, തമിഴ്, അറബിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ നിരവധി വിദ്യാർഥികൾ നൂറിൽ നുറ് മാർക്ക് വാങ്ങിയും മികച്ച നേട്ടം കൈവരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.