ല​ക്ഷ്മി​പ്രി​യ പ​ടി​ഞ്ഞാ​റെ​വീ​ട്, ആ​ര്യ​ൻ, ഷ​ഹാ​മ ഷെ​റി​ൻ റി​ഫ​യീ​സ്, ഐ​ഷ ദി​ൽ​ഫ, അ​മ​ൻ അ​ഹ്‌​സ​ൻ

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് നൂ​റു​മേ​നി

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി. മാ​ത്ത​മാ​റ്റി​ക്സ്, സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, അ​റ​ബി​ക് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രീ​ക്ഷ എ​ഴു​തി​യ 157 വി​ദ്യാ​ർ​ഥി​ക​ളി​ൽ 130 പേ​ർ ഡി​സ്റ്റി​ങ്‌​ഷ​നും 59 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കും ക​ര​സ്ഥ​മാ​ക്കി. അ​ധ്യാ​പ​ക​രു​ടെ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ന​ൽ​കി​യ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​മാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അ​ഭി​ന​ന്ദി​ച്ചു.

സ്കൂ​ൾ ത​ല​ത്തി​ൽ ല​ക്ഷ്മി​പ്രി​യ പ​ടി​ഞ്ഞാ​റെ​വീ​ട് ശ​ബ​രി​പ്ര​സാ​ദ് (98.8), ആ​ര്യ​ൻ അ​ഹി​ര (98.4), ഷ​ഹാ​മ ഷെ​റി​ൻ റി​ഫ​യി​സ് (98.2), ഐ​ഷ ദി​ൽ​ഫ (98.2), അ​മ​ൻ അ​ഹ്‌​സ​ൻ (98.2) എ​ന്നി​വ​ർ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

Tags:    
News Summary - CBSE Class 10th Shantiniketan Indian School scores over 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.