ദോഹ: ഖത്തറിൽ സന്ദർശനം നടത്തുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലുള്ള സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. വ്യാപാര, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനുള്ള സന്നദ്ധത ഇരുവരും പ്രകടിപ്പിച്ചു. പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായി.
ഇന്ത്യ -ഖത്തർ സ്വതന്ത്ര വ്യാപാരകരാർ അടുത്തവർഷം മൂന്നാം പാദത്തോടെ യാഥാർഥ്യമാകുമെന്ന് ദോഹയിലെത്തിയ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ ഇത് മുപ്പത് ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യ -ഖത്തർ സ്വതന്ത്ര കരാറുമായി ബന്ധപ്പെട്ട കുടുതൽ ചർച്ചകൾക്കായി ദോഹയിലെത്തിയ മന്ത്രി ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.