Posted On
date_range Updated On
date_range അണ്ടർ 23 ഏഷ്യൻ കപ്പ്: ഇന്ന് സെമി ഫൈനൽ
ദോഹ: രണ്ടാഴ്ചയിലേറെയായി അരങ്ങുതകർക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് പോരാട്ടത്തിൽ തിങ്കളാഴ്ച സെമി ഫൈനൽ അങ്കങ്ങൾ. 16 ടീമുകളിൽനിന്ന് നാലിലേക്ക് ചുരുങ്ങിയ വൻകരയുടെ യൂത്ത് മത്സരത്തിൽ ഇനി നാല് മത്സരങ്ങൾ മാത്രം. തിങ്കളാഴ്ചതന്നെ രണ്ട് സെമി ഫൈനലും പൂർത്തിയാകും. വൈകുന്നേരം അഞ്ചിന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ, ഉസ്ബെകിസ്താനെയും രാത്രി 8.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ജപ്പാൻ, ഇറാഖിനെയും നേരിടും. വിജയികൾ ഫൈനലിലേക്കും ഒപ്പം പാരിസ് ഒളിമ്പിക്സിലേക്കും യോഗ്യത നേടും. തോൽക്കുന്നവർക്ക് മേയ് രണ്ടിന് ലൂസേഴ്സ് ഫൈനലിൽ കളിച്ച് വിജയിച്ചാലും ഒളിമ്പിക്സിന് യോഗ്യത നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.