പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് ഊന്നൽ; ഡിഫൻസ് ഇൻഡസ്ട്രിസ് സെന്റർ സ്ഥാപിക്കും -ഖത്തർ ഉപപ്രധാനമന്ത്രി
ദോഹ: നയതന്ത്ര ചർച്ചകളും മധ്യസ്ഥശ്രമങ്ങളും തുടരുന്നതിനൊപ്പം പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നുണ്ടെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി ആൽഥാനി. ആഗോള സാമ്പത്തിക സുരക്ഷയും അന്താരാഷ്ട്ര വിതരണ ശൃംഖലകളും ഉറപ്പാക്കാൻ ഗൾഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദോഹയിൽ നടക്കുന്ന 'ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണത്തിലുണ്ടാകുന്ന തടസ്സം ഊർജ്ജ വിപണികളെ മാത്രമല്ല, ആഗോള നിക്ഷേപങ്ങളെയും ഗൾഫ് രാജ്യങ്ങൾ ലോകമെമ്പാടും നൽകുന്ന സഹായങ്ങളെയും ബാധിക്കും. സംഘർഷം പൊട്ടിപ്പുറപ്പെട്ടതുമുതൽ, രാജ്യത്തിന്റെ സമ്പത്തുക്കളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും സഖ്യകക്ഷികളുമായി ചേർന്ന് പ്രതിരോധ സജ്ജീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഖത്തർ മുൻഗണന നൽകിയത്. സാമ്പത്തിക രംഗത്ത് വൈവിധ്യവൽക്കരണം നടത്തിയും അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തിയുമാണ് ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധികളെ നിന്ന് വിജയകരമായി പ്രതിരോധിച്ചത്.
വ്യോമപ്രതിരോധം, ഡ്രോൺ പ്രതിരോധം, ഇലക്ട്രോണിക് വാർഫെയർ /സൈബർ സുരക്ഷ എന്നിവക്ക് മുൻഗണന നൽകുന്ന പുതിയ സുരക്ഷാ തന്ത്രം ഖത്തർ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉടൻ തന്നെ ഡിഫൻസ് ഇൻഡസ്ട്രിസ് സെന്റർ സ്ഥാപിക്കുമെന്നും പ്രാദേശിക പങ്കാളികളുമായി ചേർന്ന് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അൽ ഉദൈദ് എയർ ബേസിന്റെ വികസനം തുടർന്നു വരികയാണ്. യു.എസ് സേനക്ക് പുറമെ ഇരുപതിലധികം രാജ്യങ്ങളുടെ പ്രതിനിധികൾ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.