വി​​ദ്വേ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി പ്ര​​വാ​​ച​​ക​​ന്റെ കാ​​രു​​ണ്യ​​സ​​ന്ദേ​​ശം - ഡോ. ​​മു​​സ്ത​​ഫ ത​​ൻ​​വീ​​ർ

ദോ​​ഹ: കാ​​രു​​ണ്യം, സാ​​ഹോ​​ദ​​ര്യം, നീ​​തി​​ബോ​​ധം, പ​​ര​​സ്പ​​ര ബ​​ഹു​​മാ​​നം തു​​ട​​ങ്ങി​​യ ഉ​​ദാ​​ത്ത​​മാ​​യ മാ​​നു​​ഷി​​ക മൂ​​ല്യ​​ങ്ങ​​ളു​​ടെ ജീ​​വി​​ക്കു​​ന്ന മാ​​തൃ​​ക​​യാ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് ന​​ബി എ​​ന്ന് ഇ​​സ്ലാ​​മി​​ക പ​​ണ്ഡി​​ത​​നും പ്ര​​ഭാ​​ഷ​​ക​​നു​​മാ​​യ ഡോ. ​​മു​​സ്ത​​ഫ ത​​ൻ​​വീ​​ർ. ഖ​​ത്ത​​ർ ഔ​​ഖാ​​ഫ് മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ സൈ​​ദ് ആ​​ൽ മ​​ഹ​​മൂ​​ദ് ഇ​​സ്ലാ​​മി​​ക് ക​​ൾ​​ച്ച​​റ​​ൽ സെ​​ന്റ​​റി​​ന്റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ‘മു​​ഹ​​മ്മ​​ദ് ന​​ബി (സ): ​​മാ​​ന​​വ മൂ​​ല്യ​​ങ്ങ​​ളു​​ടെ നേ​​ർ​​സാ​​ക്ഷ്യം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​ത്യേ​​ക പ്ര​​ഭാ​​ഷ​​ണ പ​​രി​​പാ​​ടി​​യി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ദ്വേ​​ഷ​​വും അ​​സ​​ഹി​​ഷ്ണു​​ത​​യും സ​​മൂ​​ഹ​​ത്തി​​ൽ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന സ​​മ​​കാ​​ലി​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​വാ​​ച​​ക​​ന്റെ കാ​​രു​​ണ്യ​​ത്തി​​ന്റെ​​യും സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തി​​ന്റെ​​യും സ​​ന്ദേ​​ശ​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ പ്ര​​സ​​ക്തി​​യു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. മ​​ത​​വി​​ശ്വാ​​സം കേ​​വ​​ലം ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ൽ ഒ​​തു​​ങ്ങു​​ന്ന​​ത​​ല്ലെ​​ന്നും സ​​ഹ​​ജീ​​വി​​ക​​ളോ​​ടു​​ള്ള ക​​രു​​ണ​​യും സാ​​മൂ​​ഹി​​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​വും നീ​​തി​​പൂ​​ർ​​വ​​മാ​​യ പെ​​രു​​മാ​​റ്റ​​വും അ​​തി​​ന്റെ അ​​വി​​ഭാ​​ജ്യ ഘ​​ട​​ക​​ങ്ങ​​ളാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ഖു​​ർ​​ആ​​ൻ ആ​​സ്വാ​​ദ​​ന​​ത്തി​​ന് റ​​സീ​​ഫ് അ​​ലീ ഫാ​​റൂ​​ക്കി, അ​​ബ്ദു​​ല്ല തി​​രൂ​​ർ​​ക്കാ​​ട്, അ​​ബ്ദു​​റ​​ഹ്മാ​​ൻ, അ​​ബ്ദു​​ൽ വ​​ഹാ​​ബ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

പ്ര​​ഭാ​​ഷ​​ണ വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ത​​ത്സ​​മ​​യ സ്പോ​​ട്ട് ക്വി​​സ് മ​​ത്സ​​ര​​വും സം​​ഘ​​ടി​​പ്പി​​ച്ചു. ഇ​​സ്മാ​​യി​​ൽ വി​​ല്ലാ​​പ​​ള്ളി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ ന​​ജീ​​ബ് അ​​ബൂ​​ബ​​ക്ക​​ർ സ്വാ​​ഗ​​ത​​വും ഹ​​നീ​​ഫ് ആ​​യ​​പ്പ​​ള്ളി ന​​ന്ദി​​യും പ​​റ​​ഞ്ഞു. ഹു​​സൈ​​ൻ മു​​ഹ​​മ്മ​​ദ്, യു. ​​അ​​ബ്ദു​​റ​​ഹ്മാ​​ൻ ഗാ​​ല​​ക്സി, മു​​ഹ​​മ്മ​​ദ് ല​​യി​​സ്, മി​​സ്ബാ​​ഹ് ക​​ണ്ണൂ​​ർ, അ​​ൻ​​സാ​​ർ ക​​ണ്ണൂ​​ർ, ശ​​രീ​​ഫ് മ​​ങ്ക​​ട, ഡോ. ​​ഹ​​ഷി​​യ​​ത്തു​​ല്ല, ബ​​ഷീ​​ർ മൈ ​​ബെ​​യ്ക്ക്, നൂ​​റു​​ദീ​​ൻ, നൗ​​ഷാ​​ദ് ക​​രി​​പ്പ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. 

Tags:    
News Summary - Prophet Muhammad Humanitarian Values

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.