സി.​ബി.​എ​സ്.​ഇ നാ​ഷ​നൽ ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്; എം.​ഇ.​എ​സ് സ്കൂ​ളി​ന് വെ​ങ്ക​ല മെ​ഡ​ൽ

ദോ​ഹ: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ലു​ള്ള മ​ദ​ർ തെ​രേ​സ മോ​ഡേ​ൺ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ നാ​ഷ​ണ​ൽ അ​ണ്ട​ർ -14 ബോ​യ്സ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മി​ക​ച്ച ടീ​മു​ക​ളോ​ട് മ​ത്സ​രി​ച്ചാ​ണ് എം.​ഇ.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ശീ​ല​ക​ൻ മു​ഹ​മ്മ​ദ് ന​വാ​സി​നെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്റും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​റും അ​ഭി​ന​ന്ദി​ച്ചു. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ സ്കൂ​ൾ ടീ​മി​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ സ്കൂ​ൾ ടീ​മി​ന് മാ​നേ​ജ്മെ​ന്റും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് സ്വീ​ക​ര​ണം ന​ൽ​കി.

തു​ട​ർ​ന്ന് സ്കൂ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ, വി​ദ്യാ​ർ​ഥി​ക​ളെ എം.​ഇ.​എ​സ് ഗ​വേ​ണി​ങ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ പി.​ടി. അ​ഷ്റ​ഫ് ഷ​റ​ഫു​ദ്ദീ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Tags:    
News Summary - MES Handball Bronze Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.