ഇ​റാ​ഖ്- വി​യ​റ്റ്നാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ​നി​ന്ന്

അണ്ടർ 23 ഏഷ്യൻ കപ്പ്; വി​യ​റ്റ്നാ​മി​നെ വീ​ഴ്ത്തി ഇ​റാ​ഖി​ന് സെ​മി

ദോ​ഹ: അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ര​ണ്ടാം സെ​മി​യി​ൽ ജ​പ്പാ​നും ഇ​റാ​ഖും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന അ​വ​സാ​ന ക്വാ​ർ​ട്ട​റി​ൽ വി​യ​റ്റ്നാ​മി​നെ വീ​ഴ്ത്തി​യാ​ണ് ഇ​റാ​ഖ് സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്. അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഇ​റാ​ഖി​ന്റെ മു​ന്നേ​റ്റ​ങ്ങ​ളെ വി​യ​റ്റ്നാം വ​രി​ഞ്ഞു​കെ​ട്ടി​യെ​ങ്കി​ലും ക​ളി​യു​ടെ 64ാം മി​നി​റ്റി​ൽ പി​റ​ന്ന പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ മേ​ധാ​വി​ത്വം സ്ഥാ​പി​ച്ചാ​യി​രു​ന്നു ഇ​റാ​ഖ് ക​ളി ത​ങ്ങ​ളു​ടേ​താ​ക്കി​യ​ത്. ര​ണ്ടു സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.​ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ ഇ​ന്തോ​നേ​ഷ്യ ഉ​സ്ബ​കി​സ്താ​നെ നേ​രി​ടു​മ്പോ​ൾ, രാ​ത്രി 8.30ന് ​ജ​പ്പാ​നും ഇ​റാ​ഖും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ, ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് ഒ​ളി​മ്പി​ക്സി​ന് നേ​രി​ട്ട് ഇ​ടം ഉ​റ​പ്പി​ക്കാ​മെ​ന്ന​തി​നാ​ൽ സെ​മി അ​ങ്കം നി​ർ​ണാ​യ​ക​മാ​യി മാ​റും. 

Tags:    
News Summary - Under 23 Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.