ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നിർമിച്ചുനൽകിയ സ്വപ്നക്കൂട് ഭവനത്തിന്റെ താക്കോൽ ഷാഫി പറമ്പിൽ എം.പി കൈമാറുന്നു
ദോഹ: ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഉമ്മൻ ചാണ്ടി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി സ്വപ്നക്കൂട് എന്ന പേരിൽ നിർമിച്ച ആദ്യ ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.ഇൻകാസ്- ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും അർഹതപ്പെട്ട ഒരു കുടുംബത്തിന് സ്വപ്നക്കൂട് എന്ന പേരിൽ വീടുവെച്ച് കൊടുക്കാൻ തീരുമാനിച്ചിരുന്നു.ഈ പദ്ധതിയിലെ ആദ്യ ഭവനമാണ് പേരാമ്പ്ര മണ്ഡലത്തിലെ മേപ്പയൂരിൽ ചാവട്ട് നിർമാണം പൂർത്തീകരിച്ച് കൈമാറിയത്. വീടിന്റെ താക്കോൽ കൈമാറ്റ കർമം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു.ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയ്യൂർ അധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ. ഐ. മൂസ, സത്യൻ കടിയങ്ങാട്, യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ആർ. ഷഹീൻ, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, ഇൻകാസ് ഖത്തർ അഡ്വസൈറി ബോർഡ് ചെയർമാൻ സിദ്ദീഖ് പുറായിൽ, ഇൻകാസ് ഖത്തർ കോഴിക്കോട് മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര, ഡി.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, രാജേഷ് കീഴരിയ്യൂർ, മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനീഷ്, യൂത്ത് കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം പ്രസിഡന്റ് അനുരാഗ് കെ.കെ. എന്നിവർ സംസാരിച്ചു. ഇൻകാസ് ഖത്തർ കോഴിക്കോട് വർക്കിങ് പ്രസിഡന്റ് ഗഫൂർ ബാലുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി സൗബിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇൻകാസ് ഖത്തർ പേരാമ്പ്ര ജനറൽ സെക്രട്ടറി മുജീബ് കെ.പി. നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.